Telegram Web
DD മലയാളം റീലിസ് - 344
Dabbe: The Possession (2013)

IMDb ⭐️ 6.8/10
ഭാഷ : Turkish
സംവിധാനം : Hasan Karacadag

പരിഭാഷ : മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : തലസെർ

ജോണർ : #horror

ദബ്ബെ ഹൊറർ സീരീസിൽ നിന്നും 2013 ൽ പുറത്തിറങ്ങിയ സിനിമയാണ് ദബ്ബെ ദി പൊസഷൻ. മുൻ ഭാഗങ്ങളെപ്പോലെ തന്നെ ദുർമന്ത്രവാദവും ജിന്നിന്റെ ഭീകരകഥകളും കോർത്തിണക്കിയാണ് ഈ സിനിമയും നിർമ്മിച്ചിട്ടുള്ളത്. എന്നാൽ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കഥയിൽ വരുന്ന വഴിത്തിരുവുകളും ഹൊറർ രംഗങ്ങളും ഫൗണ്ട് ഫൂട്ടേജ് ടൈപ്പ് അവതരണവും ഈ സിനിമയെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നു.

കല്യാണത്തലേന്നുള്ള ആഘോഷ പരിപാടികൾ നടന്നു കൊണ്ടിരിക്കുമ്പോൾ കുബ്ര എന്ന പെൺകുട്ടിക്ക് ജിന്ന് കൂടുകയും അവൾ അക്രമാസക്തയായി വരനെ ആക്രമിക്കുകയും ചെയ്യുന്നു.
തന്റെ കൂട്ടുകാരിയുടെ ഈ ദുരവസ്ഥയ്ക്ക് ഒരു പരിഹാരം കാണാനും ഒപ്പം ജിന്നിന്റെ അസ്തിത്വം നിലവിൽ ഇല്ലാ എന്ന് തെളിയിക്കാനുമായി ഒരു സൈക്യാട്രിസ്റ്റ് കൂടിയായ പ്രൊഫസർ എബ്രു കരടുമാൻ ഫാറൂഖ് അകത്ത് എന്ന ഒരു ഹോജയേയും കൂട്ടി ജിന്നുകളാൾ വേട്ടയാടപ്പെടുന്ന കിബ്ലഡെരെ എന്ന ഗ്രാമത്തിലേക്ക് എത്തുന്നു.
തുടർന്ന് അവർക്കവിടെ അമാനുഷികമായ പല കാര്യങ്ങളും അഭിമുഖീകരിക്കേണ്ടതായി വരുന്നു. അതിന്റെയെല്ലാം സത്യാവസ്ഥ തേടിയിറങ്ങുന്ന അവർ ഞെട്ടിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തുന്നത്.

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന സിനിമ ഹൊറർ ആരാധകർക്ക് ഒരു വിരുന്നു തന്നെയാണ്.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌‌‌.
👉🏻@ddmlsub1
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 345
Badland Hunters (2024)

IMDb ⭐️ 6.3/10
ഭാഷ : കൊറിയൻ
സംവിധാനം : Heo Myung-haeng

പരിഭാഷ : മിഥുൻ എസ് അമ്മൻചേരി,ദിവീഷ് എ.എൻ,ലിജോ എം.ജെ,നിതിൻ വി ജി
പോസ്റ്റർ : തലസെർ

ജോണർ : #Action

ഡോൺ ലീ (Ma Dong-seok) പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് പുറത്തുവന്ന ഒരു ആക്ഷൻ, അഡ്വഞ്ചർ, ത്രില്ലർ സിനിമയാണ് "Badland Hunters".

മരിച്ചു പോയ തൻ്റെ മകളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനായി ഒരു പരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ഡോക്ടറായ യാങ് ഗി-സു. എന്നാൽ പെട്ടെന്നൊരു ഭൂമികുലുക്കം ഉണ്ടാവുകയും ദക്ഷിണ കൊറിയയുടെ ഭൂരിഭാഗവും അതിൽ നശിക്കുകയും ചെയ്യുന്നു.

ആ ഭൂകമ്പത്തെ അതിജീവിച്ച വളരെ ചുരുക്കം ചിലർ ഒരു കോളനിയായി മാറുകയും അതിജീവനത്തിനായി വേട്ടയാടാൻ തുടങ്ങുകയും ചെയ്യുന്നു. അതിൽ പ്രധാനിയാണ് നാം-സാൻ (ഡോൺ ലീ), ചോയി ജി-വാൻ, സു-ന എന്നിവർ.
ശുദ്ധജലത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടുന്ന അവരെ തേടി ഒരുനാൾ കുറച്ചു പേർ എത്തുന്നു. അവിടുത്തെ കുട്ടികളെ ഒരു മെച്ചപ്പെട്ട ജീവിതത്തിലേക്ക് നയിക്കാനാണെന്നും പറഞ്ഞ് അവിടെയുള്ള കുട്ടികളോടൊപ്പം അവർ സു-നയെയും അവരോടൊപ്പം കൂട്ടിക്കൊണ്ടു പോകുന്നു.
എന്നാൽ അവരോടൊപ്പം അവിടെ ചെന്ന സു-ന താനുൾപ്പെടെ അവിടെയുള്ള കുട്ടികളുടെയെല്ലാം ജീവൻ അപകടത്തിലാണെന്ന് മനസ്സിലാക്കുന്നു.

തുടർന്ന് തങ്ങളുടെ പ്രീയപ്പെട്ട സു-നയെയും മറ്റുകുട്ടികളെയും രക്ഷിക്കാനായി നാം-സാനും ജി-വാനും നടത്തുന്ന പോരാട്ടമാണ് ബാക്കി സിനിമ.
2024 ൻ്റെ തുടക്കം തന്നെ ഡോൺ ലീ ഗംഭീരമാക്കിയിട്ടുണ്ട്. ഡോൺ ലീ ആരാധകർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് "Badland Hunters".


ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌‌‌.
👉🏻@ddmlsub1
DD മലയാളം റീലിസ് - 346
Ninja Kamui (2024)

IMDb ⭐️ 9.1/10
ഭാഷ : ജപ്പാനീസ്
സംവിധാനം : Sunghoo park
എപ്പിസോഡ് - 1-12 (Ongoing)

പരിഭാഷ : ഡെന്നി ഡോമിനിക്
പോസ്റ്റർ : തലസെർ

ജോണർ : #thriller #action


മിസ്റ്റർ ലോകൻ പഴയൊരു നിഞ്ചായാണ്. അദ്ദേഹം തന്റെ ഫാമിലിമായി ഒതുങ്ങി ജീവിക്കുകയായിരുന്നു. അപ്പോഴായാണ് ക്ഷണിക്കപ്പെടാത്ത അതിഥി അവന്റെ കുടുംബത്തെ ആക്രമിക്കുന്നത്. ആ ആക്രമണത്തിൽ അവന് സ്വന്തം ഭാര്യയും മകനും നഷ്ടപ്പെടുന്നു. ഇതിന്റെ പിന്നിൽ ആരാണ്? എന്തിനാണ് ആക്രമിച്ചത് എന്നും? ഇന്തൊക്കെ ഉത്തരമാണ് ഈ സീരീസ് പറഞ്ഞേ പോകുന്നത്.ഒരു ആക്ഷൻ പ്രേമികൾക്ക് ദൃശ്യവിരുന്നാണ്. എല്ലാം ഞായറാഴ്ചയും ഇതിന്റെ ഓരോ എപ്പിസോഡും ഇറങ്ങുന്നതാണ്. ഇതിന്റെ ആദ്യത്തെ എപ്പിസോഡ് ആണ് നിങ്ങളുടെ മുന്നിൽ ഡിഡി മലയാളം എത്തിച്ചത്.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌‌‌.
👉🏻@ddmlsub1
This media is not supported in your browser
VIEW IN TELEGRAM
▪️DD മലയാളം റിലീസ്- 347
▪️ദി കേരള സ്റ്റോറി (2023)
▪️The Kerala Story (2023)
▪️ഭാഷ: Hindi
▪️സംവിധാനം:സുദീപ്തോ സെൻ
▪️ജോണർ: ഡ്രാമ
▪️IMDB Rating: 7/10
▪️പരിഭാഷ: ഹരിശങ്കർ പുലിമുഖത്ത് മഠം
പോസ്റ്റർ : തുഷാർ വിറകൊടിയൻ

കഥാവിവരണം👇

കഥാനായികയെ ISIS തീവ്രവാദി എന്ന് സംശയിച്ച്,മറ്റൊരു രാജ്യത്തെ ജയിലിൽ ചോദ്യം ചെയ്യുന്നതാണ് ചിത്രത്തിൻ്റെ തുടക്കം. ഇപ്പോൾ ഫാത്തിമയായി മുന്നിലിൽ ഇരിയ്ക്കുന്ന നായിക, താൻ ശാലിനി ആണെന്ന് ഉറപ്പിച്ച് പറയുന്നു. ശാലിനി ഉണ്ണിക്കൃഷ്ണൻ എങ്ങനെ ഫാത്തിമാ ബാ ആയി ISIS ൽ ചേർന്നു എന്ന കഥ നായിക  അവിടെ പറഞ്ഞ് തുടങ്ങുന്നു . അവിടുന്ന് ചിത്രം പുരോഗമിയ്ക്കുന്നു. ഈ ചിത്രം ഇപ്പോഴത്തെ കാലഘട്ടം അടക്കം, 3 തലങ്ങളിലൂടെയാണ് സഞ്ചരിയ്ക്കുന്നത്:
1. ഇപ്പോഴത്തെ ഈ ജയിലിൽ ജീവിതം.
2. പഴയ ISIS ഒളിവിലെ ജീവിതം; ഏതാണ്ട് ഒരു കൊല്ലത്തിൽ ഏറെയായിട്ടുള്ളത്.
3. പഴയ കോളേജ് ജീവിതം; ISIS ജീവിതത്തിന് മുൻപുണ്ടായിരുന്നത്.

3,2,1 എന്നതാണ് കഥയുടെ യഥാർത്ഥ ക്രമം. അതായത് , ഇപ്പോഴത്തെ കഥ കൂടാതെയുള്ള 2 flashback കൾ; 3 കഥകളും Parallel ആയിത്തന്നെ അവതരിപ്പിയ്ക്കുന്നു.

15-20 Cr budget ൽ നിർമ്മിച്ച ഈ ചിത്രം
ഒരു വിവാദം ആയിട്ട് കൂടിയും,300Cr തിരിച്ചു പിടിച്ചിരുന്നു.  ലൗ ജിഹാദും, ISIS തീവ്രവാദവും കേന്ദ്ര പ്രമേയ ഈ ചിത്രത്തിന്, ലൈംഗിക രംഗമോ, മോശം പദപ്രയോഗമോ ഒന്നും ഇല്ലാതിരുന്നിട്ട് കൂടിയും, 18+ അഥവാ A Certificate നൽയികിയിരിയ്ക്കുന്നു.2023 ലെ മികച്ച ചിത്രങ്ങളിൽ ,9-സ്ഥാനവും നേടിയിരുന്നു.
ചിത്രത്തിൽ ആദാ ശർമ്മ, യോഗിത ബിഹാനി, സോണിയ ബാലാനി, സിദ്ധി ഇദ്‌നാനി എന്നിവർ അഭിനയിച്ചിരിയ്ക്കുന്നു.(Budget,Box Office collection എന്നിവ Wikipedia യിൽ പരിശോധിയ്ക്കാം.)

അറിവിലേക്കായി

കേരളത്തിൽ നിന്ന് നിമിഷ നായർ, സോണിയ സെബാസ്റ്റൈൻ, മെറിൻ ജേക്കബ് എന്ന 3 പേർ ഇസ്ലാമിലേക്ക് മതം മാറിയശേഷം , ഭർത്താക്കന്മാരോടൊപ്പം  2016-2018 കാലഘട്ടത്തിൽ അഫ്ഗാനിസ്ഥാലേക്ക് കടന്ന്, ISIS ൽ ചേർന്നവരാണ്. അവരുടെ ഭർത്താക്കന്മാർ, വിവിധ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെടുകയും ഇവർ അഫ്ഗാനിസ്ഥാൻ ജയിലിൽ കഴിയുകയുമാണ്.(ഈ 3 പേരുകൾ മാത്രം നിങ്ങൾ Google ൽ തിരഞ്ഞാൽ , ഈ  Result കൾ എല്ലാം തന്നെ വരുന്നതുമാണ്!!!!),എന്നാൽ പോലും കേരളത്തിൽ ലൗ ജിഹാദ് ഉണ്ട്, എന്ന് സമ്മതിയ്ക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകുന്നില്ല , "രാഷ്ട്രീയ നിഷ്ക്രിയത്വം",(Political Silence) എന്നൊരു പദം ചിത്രത്തിൽ സൂചിപ്പിയ്ക്കുന്നുമുണ്ട്. ഈ ചിത്രം ഒരു Fiction ആയതിനാൽ ,3 എന്ന കണക്ക് അവർ പെരുപ്പിച്ച് കാണിച്ചു എന്നൊരു "തെറ്റ്" മാത്രമേ ചെയ്തിട്ടൊള്ളൂ.

2023 മെയ് 5 ന് തീയേറ്റർ റിലീസ്സായ ചിത്രം,9 മാസങ്ങൾക്ക് ശേഷം 2024
ഫെബ്രുവരി 16 നാണ് സീ5 എന്ന OTT Platform ൽ എത്തിയത് .OTT വന്ന് ഏതാണ്ട് 2 മാസത്തിന് ശേഷം, ഡിഡി മലയാളം ടീം, The Kashmir Files (2022) എന്ന വിവാദ ചിത്രത്തിൻ്റെ മലയാള പരിഭാഷയ്ക്ക് ശേഷം (/300) , അഭിമാനപുരസരം,മറ്റൊരു വിവാദ ചിത്രമായ,"ദ കേരളാ സ്റ്റോറി (2023) "യുടെ, മലയാളം പരിഭാഷ നിങ്ങൾക്ക് മുന്നിൽ എത്തിച്ചിരിയ്ക്കുന്നു.നല്ലവരായ  സിനിമ ആരാധകർ ഈ ചിത്രത്തിൻ്റെ പരിഭാഷയും അംഗീകരിയ്ക്കും എന്നും പ്രതീക്ഷിച്ച് കൊള്ളുന്നു.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌‌‌.
👉🏻@ddmlsub1
This media is not supported in your browser
VIEW IN TELEGRAM
2024/12/26 03:27:25
Back to Top
HTML Embed Code: