Msone Official
Photo
Nosferatu (2024)
നോസ്ഫെരാറ്റു (2024)
2024 -ൽ റോബർട്ട് എഗ്ഗേർസിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങയ ഹൊറർ ചലച്ചിത്രമാണ് "നോസ്ഫെരാറ്റു". 1897- ൽ രചിക്കപ്പെട്ട ബ്രാം സ്റ്റോക്കറിൻ്റെ ഡ്രാക്കുള എന്ന നോവലിൻ്റെ ആദ്യ ചലച്ചിത്രാവിഷ്കാരമായിരുന്നു 1922-ൽ പുറത്തിറങ്ങിയ ജർമ്മൻ സിനിമയായ "നോസ്ഫെരാറ്റു". 1979-ൽ വിഖ്യാതനായ ജർമ്മൻ സംവിധായകനായ വേർണർ ഹെർസോഗ് ഈ ചിത്രം റീമേക്ക് ചെയ്യുകയുണ്ടായി. ഇത്തരത്തിൽ 1922-ൽ ഇറങ്ങിയ ചിത്രത്തിൻ്റെ രണ്ടാമത്തെ റീമേക്കാണ് ഈ ചിത്രം. ഏറെ നിരൂപക ശ്രദ്ധയും, പ്രേക്ഷക പിന്തുണയും നേടിയ ചിത്രത്തിന് 5 ഓസ്കാർ നോമിനേഷനുകൾ കിട്ടുകയുണ്ടായി.
വിസ്ബർഗ് എന്നൊരു ജർമ്മൻ പട്ടണത്തിലെ നിവാസികളാണ് തോമസ് ഹട്ടർ എന്ന അഭിഭാഷകനും, അദ്ദേഹത്തിൻ്റെ ഭാര്യ എലനും. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് അധിക നാൾ കഴിയും മുന്നേ തോമസിൻ്റെ മുതലാളി ഒരു സ്ഥല കച്ചവടവുമായി ബന്ധപ്പെട്ട് ഒരു പ്രഭുവിനെ കാണാൻ ദൂരേയ്ക്ക് അയക്കുന്നു. പ്രഭുവിൻ്റെ അടുത്ത് എത്തുന്ന തോമസും, വിസ്ബർഗിൽ നിൽക്കുന്ന എലനും വിചിത്രമായ പല സംഭവങ്ങൾക്കും സാക്ഷിയാകുന്നു. ഈ വിചിത്ര സംഭവങ്ങളും പ്രഭുവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
Categories : #English #Fantasy #Horror #Mystery
Please open Telegram to view this post
VIEW IN TELEGRAM
Msone Official
Photo
#Msone Release - 1791
Oceans: Our Blue Planet / ഓഷ്യൻസ്: ഔർ ബ്ലൂ പ്ലാനറ്റ് (2018)
എംസോൺ റിലീസ് – 1791
പോസ്റ്റർ :പ്രവീൺ അടൂർ
ഭാഷ | ഇംഗ്ലീഷ്
------------------------------
സംവിധാനം | Mark Brownlow, Rachel Butler
------------------------------
പരിഭാഷ | ഡോ. ആശ കൃഷ്ണകുമാർ
------------------------------
ജോണർ | ഡോക്യുമെന്ററി
Documentary, English
MDB: 🌟 7.5/10
2018ൽ മൈക്രോസോഫ്റ്റിന്റെ സഹകരണത്തിൽ BBC പുറത്തിറക്കിയ ഒരു സമുദ്ര പര്യവേക്ഷണ ഡോക്യമെന്ററിയാണ് “ഓഷ്യൻസ്: ഔർ ബ്ലൂ പ്ലാനറ്റ് “.
ചൊവ്വയുടെ ഉപരിതലത്തെക്കുറിച്ച് മനുഷ്യനുള്ള അറിവിന്റെ അത്രപോലും നമുക്ക് നമ്മുടെ സമുദ്രങ്ങളുടെ അടുത്തട്ടുകളെക്കുറിച്ചില്ല എന്നത് വസ്തുതയാണ്. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ സമുദ്രാടിത്തട്ടിലെ നിഗൂഢതകൾ തേടി ഇറങ്ങിയ പര്യവേക്ഷകർ അത്ഭുതകരമായ ജീവികളുടെ ആരും ഇതുവരെ പറഞ്ഞിട്ടില്ലാത്ത രഹസ്യങ്ങൾ നമ്മുടെ മുന്നിലെത്തിക്കുന്നു. പ്രശസ്ത നടി കേറ്റ് വിൻസ്ലെറ്റാണ് ഈ ഡോക്യമെന്ററി വിവരണം നടത്തിയിരിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Documentary #English

#Msone Release - 3446
I’ll Never Die Alone / ഐ വിൽ നെവർ ഡൈ എലോൺ (2008)
എംസോൺ റിലീസ് – 3446
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ | സ്പാനിഷ്
------------------------------
സംവിധാനം | Adrian Garcia Bogliano
------------------------------
പരിഭാഷ | ഗിരി പി എസ്
------------------------------
ജോണർ | സർവൈവൽ, ത്രില്ലർ
Spanish, Survival, Thriller
IMDB: 🌟4.7/10
ഒരു യാത്രയ്ക്കിടയിൽ നാല് പെൺ സുഹൃത്തുക്കൾ കുറച്ചു വേട്ടക്കാര് ചെയ്ത കുറ്റ കൃത്യങ്ങൾക്ക് സാക്ഷിയാകുകയും അവരതിനോട് പ്രതികരിക്കാൻ ശ്രമിക്കുകയും തുടർന്ന് അവർക്ക് സംഭവിക്കുന്ന പ്രശ്നങ്ങളും അത് എങ്ങനെ വലിയൊരു പ്രതികാരത്തിൽ എത്തുന്നുമെന്നാണ് “I Will Never Die Alone” എന്ന സ്പാനിഷ് ചിത്രം പറയുന്നത്.
അഡ്രിയാൻ ഗാർസിയ ബോഗ്ലിയാനോയുടെ സംവിധാനത്തിൽ 2008-യിലാണ് ഈ ചിത്രം റിലീസാകുന്നത്. വളരെ ചുരുങ്ങിയ സംഭാക്ഷണങ്ങളാണ് ചിത്രത്തിലുള്ളത്.
🔞നഗ്നത, ക്രൂരമായ രംഗങ്ങൾ എന്നിവ ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.🔞
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Spanish #Survival #Thriller

#Msone Release - 1202
Under The Salt / അണ്ടർ ദ സാൾട്ട് (2008)
എംസോൺ റിലീസ് – 1202
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ | സ്പാനിഷ്
------------------------------
സംവിധാനം | Mario Muñoz
------------------------------
പരിഭാഷ | പ്രവീൺ അടൂർ
------------------------------
ജോണർ | ഹൊറർ, മിസ്റ്ററി, ത്രില്ലർ
Horror, Mystery, Spanish, Thriller
IMDB: 🌟 6.7/10
മെക്സിക്കോയിലെ കൊച്ചുപട്ടണമായ സാന്താറോസയിലെ കൊലപാതകങ്ങൾ അന്വേഷിക്കാനാണ് ഇൻസ്‌പെക്ടർ ട്രുജിലോ അവിടെ എത്തിച്ചേരുന്നത്. കൊല്ലപ്പെട്ട പെൺകുട്ടികളുടെ ശവശരീരങ്ങളെല്ലാം കണ്ടെത്തിയത് ഒരു ലക്ഷം ഏക്കറോളം പരന്നുകിടക്കുന്ന ഉപ്പ് പാടങ്ങളിലായിരുന്നു. ഫോറൻസിക് വിദഗ്ധരുടെ സേവനം ലഭ്യമല്ലാത്ത ആ പട്ടണത്തിൽ കേസന്വേഷണം അതീവ ദുഷ്കരമായിരുന്നു.
കേസന്വേഷണം ഏറ്റെടുക്കുന്ന ഇൻസ്‌പെക്ടർ ട്രുജിലോയ്ക്കും, ചീഫ് സൽസാറിനും ധാരാളം പ്രതിസന്ധികൾ മറികടക്കാനുണ്ടായിരുന്നു.
2008 ഓസ്കറിന് വേണ്ടി മെക്സിക്കോ ഔദ്യോഗികമായി സമർപ്പിച്ച ഈ ചലച്ചിത്രം ഒട്ടേറെ നിരൂപക പ്രശംസകൾ പിടിച്ചുപറ്റിയിട്ടുള്ളതാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Horror #Mystery #Spanish #Thriller

എംസോണിൻ്റെ പ്രിയ പരിഭാഷകനായ ആസിഫ് സെൽഫ് പബ്ലിഷിംഗിലൂടെ ഒരു നോവൽ പുറത്തിറക്കിയിരിക്കുന്നു. പരിഭാഷകനിൽ നിന്ന് യുവ എഴുത്തുകാരനായി വളരട്ടേയെന്ന് എംസോൺ ആശംസിക്കുന്നു.
ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ജോണറിൽ തയ്യാറാക്കിയ പരകായം എന്ന നോവൽ എംസോൺ പ്രേക്ഷകർക്ക് വിലക്കുറവിൽ സ്വന്തമാക്കാൻ അവസരമുണ്ട്. താൽപര്യമുള്ളവർ 7829349139 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ മതിയാകും.
സാമ്പിൾ 4 ചാപ്റ്റർ താഴെക്കാണുന്ന ചാനലിൽ നിന്ന് സൗജന്യമായി വായിക്കാം.
@manavatapublications
Telegram id : @Manavatapublication

#Msone Release - 561
The Silence / ദി സൈലൻസ് (2010)
എംസോൺ റിലീസ് – 561
പോസ്റ്റർ : പ്രവീണ്‍ അടൂര്‍
ഭാഷ | ജർമൻ
------------------------------
സംവിധാനം | Baran bo Odar
------------------------------
പരിഭാഷ | ഡോ. ആശ കൃഷ്ണകുമാർ
------------------------------
ജോണർ | ക്രൈം, ഡ്രാമ, ത്രില്ലർ
Crime, Drama, German, Thriller
IMDB: 🌟7.0/10
പ്രശസ്ത ജർമൻ സംവിധായകൻ ബരാൻ ബോ. ഓഡറിന്റെ സംവിധാനത്തിൽ ഒരുക്കിയ ജർമൻ ത്രില്ലറാണ് ‘ദ സൈലൻസ്‘.
നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഈ സിനിമ, മികച്ച 10 ജർമൻ സിനിമകളിൽ ഒന്നായി തിരഞ്ഞെടുത്തതാണ്. തന്റെ വീട്ടിൽ വഴക്കുണ്ടാക്കി കൂട്ടുകാരുടെ കൂടെ പോയ 13 വയസുകാരി “സിനിക വീഗത്തിനെ”അന്നു രാത്രി കാണാതാവുന്നു. അവളുടെ സൈക്കിൾ പിറ്റേദിവസം അടുത്തുള്ള ഒരു കൃഷിസ്ഥലത്തു വച്ച് കണ്ടെത്തുന്നു. വിചിത്രമായ കാര്യം 23 വർഷങ്ങൾക്കു മുൻപ് “പിയ”എന്ന പെൺകുട്ടി ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട അതെ സ്ഥലത്തു തന്നെയാണ് സിനികയുടെ സൈക്കിളും, ചോര പുരണ്ട ഒരു കല്ലും കണ്ടെത്തിയത്.
അത് യാദൃശ്ചികമായി സംഭവിച്ചതാണോ, ആ പെൺകുട്ടിക്കെന്തു സംഭവിച്ചു, രണ്ടു കുറ്റങ്ങളും ചെയ്തത് ഒരാളാണോ?പോലീസിന് ധാരാളം ചോദ്യങ്ങൾക്കുത്തരം കണ്ടെത്തേണ്ടതുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Crime #Drama #German #Thriller

The Girl by the Lake (2007)
ദ ഗേൾ ബൈ ദ ലേക്ക് (2007)
ഇറ്റാലിയൻ ഗ്രാമീണതയുടെ പശ്ചാത്തലത്തിലൊരുക്കിയ കുറ്റാന്വേഷണ സിനിമയാണ് "ദ ഗേൾ ബൈ ദ ലേക്ക്". വടക്കൻ ഇറ്റലിയിൽ ഒരു ചെറിയ തടാകക്കരയിൽ ഒരു യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നു. വസ്ത്രങ്ങളില്ലാത്ത മൃതദേഹം ഒരു ജാക്കറ്റ്കൊണ്ട് മൂടിയിരുന്നു.
വിരമിക്കാൻ അധികകാലം ബാക്കിയില്ലാത്ത ഡിറ്റക്ടീവ് സൻസിയോയ്ക്കാണ് അന്വേഷത്തിൻ്റെ ചുമതല ലഭിക്കുന്നത്. മൃതദേഹവും സംഭവസ്ഥലവും പരിശോധിക്കുന്ന ഡിറ്റക്ടീവ് അസ്വാഭാവികമായ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നു. അവയിൽ ഊന്നിയുള്ള അന്വേഷണമാണ് പിന്നീട്.
Categories : #Drama #Italian #Mystery #Thriller@msone
Please open Telegram to view this post
VIEW IN TELEGRAM
Msone Official
Photo
Enemy (2013)
എനിമി (2013)
2002-ലിറങ്ങിയ ‘ദ ഡബിൾ’ എന്ന നോവലിനെ ആസ്പദമാക്കി ഇറങ്ങിയ ത്രില്ലർ സിനിമയാണ് എനിമി.
ആദം ബെൽ ഒരു കോളേജിലെ ഹിസ്റ്ററി പ്രൊഫസറാണ്. തികച്ചും സാധാരണ ജീവിതം നയിക്കുന്നയാൾ. ഒരിക്കൽ ഒരു സുഹൃത്ത് നിർദേശിച്ച സിനിമ അയാൾ കാണുന്നു. അതിൽ അപ്രധാന വേഷത്തിലഭിനയിച്ച ഒരാളെ കണ്ടപ്പോൾ ആദം ബെല്ലിന് വലിയ കൗതുകം. അയാളെക്കുറിച്ച് അന്വേഷിച്ചിറങ്ങുന്നത് വലിയ സംഭവപരമ്പരകൾക്ക് തുടക്കമാകുന്നു.
മികച്ച സംവിധായകനടക്കം അഞ്ച് കനേഡിയൻ സ്ക്രീൻ അവാർഡ്സ് ചിത്രം നേടി.
Categories : #Drama #English #Mystery #Thriller@msone
Please open Telegram to view this post
VIEW IN TELEGRAM
Msone Official
Photo
We Live in Time (2024)
വി ലിവ് ഇൻ ടൈം (2024)
വിഷ്ണു പ്രസാദ്
എൽവിൻ ജോൺ പോൾ
ആൻഡ്രൂ ഗാർഫീൽഡും, ഫ്‌ളോറൻസ് പ്യൂവും മുഖ്യ വേഷങ്ങളിൽ അഭിനയിച്ചു 2024-ൽ പുറത്തിറങ്ങിയ ഒരു റൊമാൻസ് കോമഡി ഡ്രാമ ചലച്ചിത്രമാണ് "വി ലിവ് ഇൻ ടൈം".
അനുഭവിക്കുന്ന ഓരോ നിമിഷവും സ്നേഹപൂർവ്വം ലാളിക്കേണ്ട ഒരു വരമാണ് പ്രണയം. സാധാരണമെന്ന് തോന്നുന്ന കാര്യങ്ങളിലെ അസാധാരണത്വം കണ്ടെത്തുന്ന ഒരു പ്രക്രിയ. വിവാഹമോചിതനായ ടൊബൈയസ് ഒരു പ്രത്യേക സാഹചര്യത്തിൽ ആൽമുറ്റ് എന്ന ഷെഫിനെ പരിചയപ്പെടുന്നു. പല കാരണങ്ങളാൽ സമയത്തിൻ്റെ പരിമിതികളാൽ വെല്ലുവിളികൾ നേരിടേണ്ടി വരുന്ന അവരുടെ പ്രണയകഥയാണ് നോൺലീനിയർ രീതിയിൽ കഥ പറയുന്ന "വി ലിവ് ഇൻ ടൈം".
Categories : #Drama #English #Feel_Good #Romance
Please open Telegram to view this post
VIEW IN TELEGRAM
Msone Official
Photo
Offering to the Storm (2020)
ഓഫറിങ് ടു ദ സ്റ്റോം (2020)
“ദ ലെഗസി ഓഫ് ദ ബോൺസ്” ലെ സംഭവ വികാസങ്ങൾക്ക് ശേഷം, ബസ്താൻ താഴ്‌വരയിലെ ഒരു കുടുംബത്തിൽ മറ്റൊരു കുഞ്ഞിന്റെ കൊലപാതകം കൂടി നടക്കുന്നു. ദുരൂഹമായ ശിശുമരണങ്ങളുടെ കൊലപാതക പരമ്പരയിൽ ഉൾപ്പെടുന്ന ഈ കേസും ഇൻസ്പെക്ടർ അമേയ സാൽസാറിന് അന്വേഷിക്കേണ്ടി വരുന്നു. ഈ മരണങ്ങളുടെയൊക്കെ പിന്നിൽ താഴ്‌വരയിൽ വസിക്കുന്ന, ആളുകളെ ഉറക്കത്തിൽ ശ്വാസം മുട്ടിച്ച് കൊല്ലുന്ന ദുർഭൂതമായ ഇങ്കുമയുടെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാക്കുന്നു. ഏറ്റവും ഒടുവിൽ ഞെട്ടിക്കുന്ന സത്യങ്ങൾ അമേയ കണ്ടെത്തുന്നതോടെ “ബസ്താൻ ട്രിളജി” അവസാനിക്കുന്നു. നാടോടിക്കഥകളും, അമാനുഷികതയും ഭീകരതയും എല്ലാം സമന്വയിപ്പിച്ച് പിരിമുറുക്കമുള്ള ആഖ്യാനരീതിയോടെ അവതരിപ്പിച്ച “ഓഫറിങ് ടു ദ സ്റ്റോം” ആദ്യ രണ്ടു ഭാഗങ്ങളോടും നൂറു ശതമാനം നീതി പുലർത്തി നമുക്ക് സമ്മാനിക്കുന്നതിൽ സംവിധായാകൻ വിജയിച്ചിട്ടുണ്ട്. ത്രില്ലർ പ്രേമികൾ നിർബന്ധമായും കണ്ടു തീർക്കേണ്ട ട്രിളജിയാണ് “ബസ്താൻ ട്രിളജി“.
Categories : #Drama #Mystery #Spanish #Thriller@msone
Please open Telegram to view this post
VIEW IN TELEGRAM
Msone Official
Photo
Se7en (1995)
സെവൻ (1995)
ബൈബിളിലെ 7 ചാവുപാപങ്ങളെ (7 Deadly Sins) ആസ്പദമാക്കി ഒരു അജ്ഞാത കൊലയാളി കൊലപാതകങ്ങൾ നടത്തുമ്പോൾ അത് അന്വേഷിക്കുന്ന ഡിറ്റക്റ്റീവ് സൊമെർസെറ്റും മിൽസും വ്യത്യസ്തമായ രീതിയിൽ മുന്നേറുകയാണ്. സൊമെർസെറ്റിന്റെ അനുഭവസമ്പത്തും മിൽസിന്റെ ചെറുപ്പത്തിന്റെ ചോരത്തിളപ്പും ഒരുമിക്കുമ്പോൾ ഒരു വ്യത്യസ്തമായ കൂട്ടുകെട്ട് രൂപപ്പെടുകയാണ്. പക്ഷെ അവസാനം കൊലയാളിയെ നേരിൽ കാണുമ്പോൾ ജീവിതത്തെ എന്നെന്നേക്കുമായി ബാധിക്കുന്ന സംഭവവികാസങ്ങൾ അരങ്ങേറുകയാണ്. എക്കാലത്തെയും മികച്ച കുറ്റാന്വേഷണ സിനിമകളിൽ ഒന്നായി വാഴ്ത്തപ്പെട്ട ഈ ചിത്രം ദീർഘ കാലമായി IMDb Top 250 യിൽ ആദ്യ 25 സ്ഥാനങ്ങളിൽ ഇടംപിടിച്ചിരിക്കുകയാണ്.
Categories : #Drama #English #MsoneGold #Mystery
Please open Telegram to view this post
VIEW IN TELEGRAM