Telegram Web
Msone Official
Photo
#Msone Release - 3422

Suzume / സുസുമെ (2022)

എംസോൺ റിലീസ് – 3422

പോസ്റ്റർ : പ്രവീൺ അടൂർ

ഭാഷ | ജാപ്പനീസ്
------------------------------
സംവിധാനം | Makoto Shinkai
------------------------------
പരിഭാഷ | ഹബീബ് ഏന്തയാർ
------------------------------
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, അനിമേഷൻ, ഫാന്റസി

Action, Adventure, Animation, Fantasy, Japanese

IMDB: 🌟 7.6/10


യുവർ നെയിം, വെതറിങ് വിത്ത് യൂ തുടങ്ങിയ ലോക പ്രശസ്ത ആനിമേ ചിത്രങ്ങളുടെ സംവിധായകനായ മകോതോ ഷിങ്കായിയുടെ സംവിധാനത്തിൽ 2022 ൽ പുറത്തിറങ്ങിയ അഡ്വഞ്ചർ, ആക്ഷൻ, സൂപ്പർനാച്ചുറൽ സിനിമയാണ് ‘സുസുമേ‘ (സുസുമേ നോ റ്റൊജിമാരി).‍

ജാപ്പനീസ് ദ്വീപുകളെ മുഴുവനായി നശിപ്പിക്കാൻ കെൽപ്പുള്ള ഭീതി പടർത്തുന്ന തരം വലിയൊരു ചുവന്ന രൂപം ആകാശത്ത് പ്രത്യക്ഷപ്പെടുന്നു. തുടർന്ന് വലിയ രീതിയിൽ ഭൂമി കുലുക്കവും സംഭവിക്കുന്നു. ആകാശത്തിലെ ആ അത്ഭുത ദൃശ്യം മറ്റാർക്കും കാണാനാകില്ലെന്നും അത് വലിയൊരു നാശത്തിന്റെ മുൻപുള്ള ഒരു മുന്നറിയിപ്പാണെന്നും സുസുമേ തിരിച്ചറിയുന്നു. ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ആ രൂപത്തിന്റെ ഉറവിടം തിരഞ്ഞ് സുസുമേയും, തൻ്റെ സുഹൃത്ത് സോത്തയും ജപ്പാനിലൂടെ നടത്തുന്ന രസകരമായ ഒരു സാഹസിക യാത്രയുടെ കഥയാണ് ഈ സിനിമ പറയുന്നത്.‍

ഗംഭീരമായ ബാക്ഗ്രൗണ്ട് മ്യൂസിക്, വിഷ്വൽസ്, ആനിമേഷൻ, എഡിറ്റിംഗ്, ഗ്രാഫിക്സ്, സ്റ്റോറി ടെല്ലിംഗ് അടങ്ങിയ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന നാലാമത്തെ ജാപ്പനീസ് ആനിമേ ചിത്രവും, 2022 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ജാപ്പനീസ് ചിത്രവും, ഇന്ത്യയിൽ നിന്ന് ഏക്കാലത്തെയും ഏറ്റവും കളക്ഷൻ നേടുന്ന ജാപ്പനീസ് ആനിമേ ചിത്രം എന്നീ പ്രശസ്തികളും നേടിയെടുത്തിട്ടുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Animation #Fantasy #Japanese
Media is too big
VIEW IN TELEGRAM
Dune: Prophecy (2024)
ongoing series

പരിഭാഷ : ഹബീബ് ഏന്തയാർ💥

ഏതാണ് കൂടുതൽ സത്യമുള്ളത്,
ചരിത്രമോ അതോ പ്രവചനമോ?

നിങ്ങളുടെ സ്വന്തം എംസോണിൽ മികച്ച മലയാളം പരിഭാഷയിൽ കണ്ട് തുടങ്ങാം...

പരിഭാഷക്ക് 👇

https://malayalamsubtitles.org/languages/english/dune-prophecy-2024/
This media is not supported in your browser
VIEW IN TELEGRAM
Whiplash / വിപ്ലാഷ് (2014)
എം-സോണ്‍ റിലീസ് – 1522
പരിഭാഷ ജിതിൻ.വി, അമൽ വിഷ്ണു

ഡ്രമ്മിങ്ങ് എന്നത് വെറും മ്യൂസിക്
മാത്രമല്ല, അതിജീവനം കൂടിയാണ്.🦋

പരിഭാഷക്ക് 👇

https://malayalamsubtitles.org/languages/english/whiplash-2014/

നമ്മുടെ എംസോണിൽ.. 🦋
😂🤣🥲☺️😊🙂


❤️❤️
❤️❤️

പ്രിയ എംസോണീയരേ, നിങ്ങൾ കാത്തിരുന്ന എംസോൺ ആപ്പ് ഗിരീഷ് എഡി തന്റെ ഫേസ്ബുക്ക് വാളിലൂടെ പുറത്തിറക്കിയിരിക്കുന്നു.
🎆🎆🎆

ആപ്പിന്റെ സവിശേഷതകൾ:
⤵️

🤩 ഒറ്റ ക്ലിക്കിൽ സബ്ടൈറ്റിൽ ഡൗൺലോഡ് ചെയ്യാം

🔍 പേര്, പരിഭാഷകൻ, റിലീസ് നമ്പർ എന്നീ ടാഗുകളിൽ സെർച്ച് ഒപ്ഷൻ

ഴോണർ, ലാംഗ്വേജ്, ഫെസ്റ്റുകൾ എന്നീ ഫിൽടറുകൾ ആഡ് ചെയ്ത് സെർച് ചെയ്യാനുള്ള ഒപ്ഷൻ

📚 എസോൺ സ്റ്റാറ്റസ് ബാർ (ഇൻസ്റ്റ, വാട്സാപ്പ് പോലെ)

📈 ട്രെന്റിങ്ങ് ഇൻ എംസോൺ (ഏറ്റവും കൂടുതൽ ഡൗൺലോഡുകൾ നടക്കുന്ന പത്ത് ചിത്രങ്ങളുടെ ലിസ്റ്റ്)

🆕പുതിയ റിലീസുകളുടെ നോട്ടിഫിക്കേഷൻ

📥 സബ്ടൈറ്റിൽ അയക്കാനുള്ള സൗകര്യം

📔 സെർച് ചെയ്ത് എടുക്കുന്ന സിനിമകളുടെ അനുബന്ധ ചിത്രങ്ങൾ സജഷനായി വരുന്നു.

▶️ നിങ്ങൾക്ക് ഇഷ്ടമുള്ള പരിഭാഷകൾ സെലക്ട് ചെയ്ത് ഫേവറൈറ്റ് ചെയ്യാനുള്ള ഒപ്ഷൻ

📝റിവ്യൂ എഴുതാൻ ആവശ്യമായ വിവരങ്ങൾ ഒറ്റ ക്ലിക്കിൽ

ആപ്പ് ഡൗൺലോഡ് ചെയ്യാം 🔗 https://play.google.com/store/apps/details?id=com.msone.subtitles 📱

🌐ഗിരീഷ് എഡിയുടെ പോസ്റ്റ് 🔗 https://www.facebook.com/share/p/1ATYYJeA8R/

ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് റേറ്റിംഗ് നൽകുമല്ലോ.
🤝

💖എംസോണിന്റെ സുഗമമായ നടത്തിപ്പിനായി ഡൊണേഷനുള്ള സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡൊണേഷനായി
🔗 https://malayalamsubtitles.org/donate/
Please open Telegram to view this post
VIEW IN TELEGRAM
ആപ്പ് റിലീസ് ചെയ്തപ്പോൾ വന്ന ഹെവി ട്രാഫിക് മൂലം എംസോൺ സെർവീസുകൾ ഇപ്പോൾ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. അതുകൊണ്ട് ഈ തിരക്കൊന്നടങ്ങുന്നതുവരെ ക്ഷമിക്കുമല്ലോ.
പ്രേക്ഷക പിന്തുണയ്ക്ക് ആയിരം നന്ദി...

എംസോൺ ആപ്പ് ഇന്നലെ സംവിധായകൻ ഗിരീഷ് എഡി പുറത്തിറക്കിയിരുന്നത് എല്ലാവരും അറിഞ്ഞിരുന്നല്ലോ. എന്നാൽ തുടക്കത്തിൽ ഇത്രയും ഡൗൺലോഡ് വരും എന്ന് ഞങ്ങൾ ഒട്ടും വിചാരിച്ചില്ല. അതുകൊണ്ട് തന്നെ എംസോൺ സർവീസുകൾ മുടങ്ങിയതിൽ ഖേദം പ്രകടിപ്പിക്കട്ടെ. നമ്മുടെ സൈറ്റിന്റെ സെർവർ കൊണ്ടുതന്നെ ആപ്പും സുഗമമായി പോകും എന്ന ധാരണയിലാണ് അങ്ങനെ സംഭവിച്ചത്. പക്ഷേ ഡൗൺലോഡ് കൗണ്ട് ആ കുഞ്ഞ് സെർവറിന് താങ്ങാനായില്ല. ഇപ്പൊ പുതിയ സെർവർ വാങ്ങി അതിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു രാത്രി മുഴുവൻ നമ്മുടെ പ്രിയ പരിഭാഷകനും സൈറ്റ് മാനേജറും ആയ മുജീബ് പണിയെടുത്ത് ഒടുവിൽ ആപ്പ് സാധാരണ നിലയിൽ എത്തിച്ചിട്ടുണ്ട്. നിങ്ങൾ ഈ കാണിക്കുന്ന സ്നേഹവും താൽപര്യവുമാണ് ഞങ്ങളുടെ ശക്തി.
സ്നേഹം ❤️

ഡൊണേറ്റ് ബട്ടൻ പരീക്ഷിക്കാൻ മറക്കരുതേ.... സെർവർ ഓടണ്ടേ.... 😁
Msone Official
Photo
❤️#MSone Release 3423


Lee (2023)
ലീ (2023)


🌟 ഭാഷ: ഇംഗ്ലീഷ് 🇬🇧
🌟സംവിധാനം: Ellen Kuras
🌟 ജോണർ: ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി


✍️പരിഭാഷ: ഡോ. ആശ കൃഷ്ണകുമാർ
📱പോസ്റ്റർ: പ്രവീൺ അടൂർ


🎥🎥 ⭐️ 6.9/10

📽📽 🍅 67% 🍿 94%

🧩🧩 ⭐️⭐️⭐️⭐️⭐️⭐️ 3.3/5

മോഡലും ഫോട്ടോഗ്രാഫറും ആയ എലിസബത്ത് ലീ മില്ലറിൻ്റെ, ആൻ്റണി പെൻറോസ് എഴുതിയ 'ദ ലൈവ്സ് ഓഫ് ലീ മില്ലർ’ എന്ന ജീവചരിത്രത്തെ ആധാരമാക്കി സിനിമാറ്റോഗ്രാഫർ ആയിരുന്ന എലൻ കുറാസ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് “ലീ”.

ലീ മില്ലറായി കേറ്റ് വിൻസ്‌ലെറ്റ് അഭിനയിക്കുന്നു. ഫാഷൻ മോഡലിംഗ് രംഗത്ത് നിന്ന് വിരമിച്ച ശേഷം ഫോട്ടോഗ്രാഫറായി മാറിയ ലീ രണ്ടാം ലോകമഹായുദ്ധകാലത്ത് വോഗ് മാഗസീനിൻ്റെ പ്രധാന മാധ്യമപ്രവർത്തകയായി മാറി. ഇന്ന്, ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച യുദ്ധകാല മാധ്യമ വക്താക്കളിൽ ഒരാളായി ലീ മില്ലറിനെ പരിഗണിക്കുന്നു.

അവരെടുത്ത തടങ്കൽപ്പാളയത്തിലേയും കൂട്ടക്കൊലയുടേയും യുദ്ധഭീകരതയുടേയും ചിത്രങ്ങൾ ഇന്നേയ്ക്ക് ലഭ്യമായിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ചവയായി കണക്കാക്കപ്പെടുന്നു.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Biography #Drama #English #History
Please open Telegram to view this post
VIEW IN TELEGRAM
Msone Official
Photo
❤️#MSone Release 🟦 3424


Robot Dreams (2023)
റോബോട്ട് ഡ്രീംസ് (2023)


🤖സംവിധാനം: Pablo Berger
🤖ജോണർ: അനിമേഷന്‍, കോമഡി, ഡ്രാമ


⌨️പരിഭാഷ: വിഷ്ണു പ്രസാദ്
📷പോസ്റ്റർ: നിഷാദ് ജെ എന്‍


🎥🎥 🪙 7.6/10

📽📽 🍅 98% 🍿 89%

🧩🧩 ⭐️⭐️⭐️⭐️⭐️ 4.1/5

ന്യൂയോർക്കിലെ ഒരു ഏകാകിയായ നായയുടെയും അതിന്റെ ചങ്ങാതിയായ റോബോട്ടിന്റെയും കഥ പറയുന്ന സിനിമയാണ് “റോബോട്ട് ഡ്രീംസ്“.

തന്റെ ഏകാന്തത അകറ്റാനായി ഒരു റോബോട്ടിനെ നിർമ്മിക്കുകയാണ് ‘ഡോഗ്’ എന്ന ഒരു നായ. വൈകാതെ അവരിൽ ഒരു ഇണപിരിയാ സൗഹൃദം ഉടലെടുക്കുന്നു. ഒരുനാൾ അവരൊരു ബീച്ച് സന്ദർശനത്തിനിടെ റോബോട്ട് പ്രവർത്തനാരഹിതമാകുന്നതോടെ
ഇരുവരുടെയും സൗഹൃദം തുലാസിലായി. ഡോഗ് തന്റെ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, റോബോട്ട് ആവട്ടെ ആ കടൽത്തീരത്ത് നാളുകളോളം ഒറ്റപ്പെട്ടു പോകുകയും ചെയ്യുന്നു. പിന്നീട് അവർക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് ബാക്കി കഥ.

സംവിധായകൻ പാബ്ലോ ബെർഹേ സൗഹൃദം, ഏകാന്തത, പ്രതീക്ഷ, സ്വപ്നങ്ങൾ എന്നീ സങ്കീർണ്ണമായ വികാരങ്ങൾ കൈകാര്യം ചെയ്യുന്ന ഈ സിനിമ കാഴ്ചക്കാർക്ക് പുതിയൊരു അനുഭവം സമ്മാനിക്കും.

📱 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Animation #Comedy #Drama
Please open Telegram to view this post
VIEW IN TELEGRAM
Media is too big
VIEW IN TELEGRAM
ആ മരണ കളി വീണ്ടും..!
🎧
Squid Game season 2 🔴🔺🟥

കാത്തിരിക്കുക.💥

Cut : പ്രവീൺ അടൂർ 🦋
Msone Official
Photo
❤️#MSone Release 🔤 54


Breakdown (1997)
ബ്രേക്ക്ഡൗൺ (1997)



🟥ഭാഷ: ഇംഗ്ലീഷ് 🇺🇸
🟥സംവിധാനം: Harold Ramis
🟥ജോണർ: ക്രൈം, ഡ്രാമ, ത്രില്ലർ


⌨️പരിഭാഷ: എല്‍വിന്‍ ജോണ്‍ പോള്‍
✔️പോസ്റ്റർ: പ്രവീൺ അടൂർ


🎥🎥 🌟7.0/10

📽📽 🍅 83% 🍿68%

🧩🧩 ⭐️⭐️⭐️⭐️⭐️ 3.6/5

1997-ല്‍ ജോനഥന്‍ മോസ്റ്റോവ് സംവിധാനം ചെയ്ത് കെര്‍ട്ട് റസ്സല്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച ഒരു അമേരിക്കന്‍ ത്രില്ലര്‍ ചിത്രമാണ് "ബ്രേക്ക്ഡൗൺ"

മാസച്യൂറ്റസില്‍ നിന്ന് സാന്‍ ഡിയേഗോ വരെ കാറോടിച്ച് പോകുകയാണ് ദമ്പതികളായ ജെഫും ഏമിയും. വഴിയില്‍ വെച്ച് അവരുടെ കാര്‍ ബ്രേക്ക്ഡൗണാകുന്നു. ആ വഴി വന്ന ഒരു ലോറിക്കാരന്‍ വണ്ടി നിര്‍ത്തി അവരെ സഹായിക്കാമെന്ന് പറഞ്ഞ് ഏമിക്ക് അടുത്തുള്ള കടയിലേക്ക് ഒരു ലിഫ്റ്റ് കൊടുക്കുന്നു. കുറച്ച് കഴിഞ്ഞ് കടയിൽ എത്തുന്ന ജെഫ് ഏമി അവിടെ എത്തിയില്ല എന്ന് മനസ്സിലാക്കുന്നു. തുടര്‍ന്നുള്ള ഉദ്വേഗജനകമായ സംഭവങ്ങളറിയാന്‍ സിനിമ കാണുക.


🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Crime #Drama #English #Thriller
Please open Telegram to view this post
VIEW IN TELEGRAM
Msone Official
Photo
#Msone Release - 3420

Dune: Prophecy / ഡ്യൂൺ: പ്രൊഫസി (2024)

എപ്പിസോഡ്സ് – 3

എംസോൺ റിലീസ് – 3420

പോസ്റ്റർ : പ്രവീൺ അടൂർ

ഭാഷ | ഇംഗ്ലീഷ്
------------------------------
സംവിധാനം | Anna Foerster, John Cameron, Richard J. Lewis
------------------------------
പരിഭാഷ | ഹബീബ് ഏന്തയാർ
------------------------------
ജോണർ | ആക്ഷൻ, സയൻസ് ഫിക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ

Action, Adventure, Drama, English, Science Fiction, Web Series


IMDB: 🌟 7.5/10


1965-ൽ ഫ്രാങ്ക് ഹെർബർട്ട് എഴുതിയ ഡ്യൂൺ യൂണിവേഴ്സിനെ ആസ്‌പദമാക്കി 2012-ൽ മകൻ ബ്രയാൻ ഹെർബർട്ടും, കെവിൻ ആൻ്റേഴ്സണും എഴുതിയ സിസ്റ്റർഹുഡ് ഓഫ് ഡ്യൂൺ എന്ന നോവലിനെ ആസ്പദമാക്കി HBO നിർമ്മിക്കുന്ന സൈ-ഫൈ, ആക്ഷൻ, അഡ്വഞ്ചർ സീരീസാണ് ഡ്യൂൺ: പ്രൊഫസി.‍

അരാക്കിസ് എന്ന മരുഭൂമി ഗ്രഹവും, ആ ഗ്രഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന രാഷ്ട്രീയവുമാണ് നമ്മൾ ഡ്യൂണിൽ കണ്ടത്. എന്നാലിത് പോൾ അട്രൈഡീസ് ജനിക്കുന്നതിനും പതിനായിരം വർഷങ്ങൾക്ക് മുമ്പ്, ഗ്രേറ്റ് മെഷീൻ യുദ്ധങ്ങൾ അവസാനിച്ച് 100 വർഷങ്ങൾക്ക് ശേഷം റെക്വെല്ല ബെർതോ അനിരുൾ എന്നൊരു സ്ത്രീ, സിസ്റ്റർഹുഡ് (ബെനി ജെസരിറ്റ്) എന്നൊരു സംരഭം തുടങ്ങുന്നതിൽ നിന്നാണ് പറയുന്നത്. അതിനു പിന്നിൽ വലിയൊരു പദ്ധതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അവരുടെ കാലശേഷം സിസ്റ്റർഹുഡിൻ്റെ തലപ്പത്ത് വരുന്ന ഹാർക്കോനൻ സഹോദരികളായ വാല്യയും ട്യൂലയിലൂടെയുമാണ് പിന്നീട് സീരീസ് മുന്നോട്ട് പോകുന്നത്. ഇംപീരിയത്തിലെ പ്രശ്നങ്ങളും, അരാക്കിസിലെ ഫ്രമൻ യുദ്ധങ്ങളും, ഹാർക്കോനൻ സഹോദരിമാരുടെ നിഗൂഢ പദ്ധതികളും പറഞ്ഞു തുടങ്ങിയാണ് സീരീസ് മുന്നോട്ട് പോകുന്നത്.‍

എമിലി വാട്സൺ, ഒലിവിയ വില്യംസ്, മാർക് സ്ട്രോങ് കൂടാതെ വൈക്കിങ്സിലൂടെപ്രശ്സ്തനായ ട്രാവിസ് ഫിമ്മൽഎന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Drama #English #Science_Fiction #Web_Series
Media is too big
VIEW IN TELEGRAM
നിങ്ങളുടെ സ്വന്തം എംസോണിൽ 💗

ഒരു രാജ്യത്തിന്റെ രക്ഷക്കായി
പദസമ്പത്ത് സംരക്ഷിക്കപ്പെടുമ്പോൾ!

Mal-Mo-E: The Secret Mission (2019)
എംസോൺ റിലീസ് – 2776
പരിഭാഷ : Jithin V

https://malayalamsubtitles.org/languages/korean/the-secret-mission-2019/

Msone app

https://play.google.com/store/apps/details?id=com.msone.subtitles
2025/02/24 01:51:45
Back to Top
HTML Embed Code: