Telegram Web
Msone Official
Photo
❤️#MSone Release 530


Barfi! (2012)
ബർഫി! (2012)


🎰ഭാഷ: ഹിന്ദി 🇮🇳
🎰സംവിധാനം: Anurag Basu
🎰ജോണർ: കോമഡി, ഡ്രാമ, റൊമാൻസ്


⌨️പരിഭാഷ: വിഷ്ണു പ്രസാദ്
📷പോസ്റ്റർ: പ്രവീൺ അടൂർ


🎥🎥 🌟 8.1/10

📽📽 🍅 80% 🍿 86%

🧩🧩 ⭐️⭐️⭐️⭐️⭐️ 3.8/5


2012-ൽ അനുരാഗ് ബസുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ഹിന്ദി റൊമാന്റിക് കോമഡി ചിത്രമാണ് ബർഫി!

ജന്മനാ ബധിരനും മൂകനുമായ ‘ബർഫി’ എന്നാ മർഫി തന്റെ വൈകല്യങ്ങളെ വകവെയ്ക്കാതെ ജീവിതം ആസ്വദിക്കുന്ന ഒരു യുവാവാണ്. ഓട്ടിസം ബാധിച്ച ഝിൽമിൽ പെൺകുട്ടിയുമായുള്ള ബർഫിയുടെ പ്രണയമാണ് സിനിമയിലുടനീളം പറയുന്നത്.

ചാർളി ചാപ്ലിന്റെ സിനിമകളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ, വാക്കുകളില്ലാതെ തന്നെ വികാരങ്ങൾ പകർന്നു നൽകാൻ ഈ സിനിമയ്ക്ക് കഴിയുന്നുണ്ട്.

📱 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy #Drama #Hindi #Romance
Please open Telegram to view this post
VIEW IN TELEGRAM
Msone Official
Photo
#Msone Release - 3420

Dune: Prophecy / ഡ്യൂൺ: പ്രൊഫസി (2024)

എംസോൺ റിലീസ് – 3420

പോസ്റ്റർ : പ്രവീൺ അടൂർ

ഭാഷ | ഇംഗ്ലീഷ്
------------------------------
സംവിധാനം | Anna Foerster, John Cameron, Richard J. Lewis
------------------------------
പരിഭാഷ | ഹബീബ് ഏന്തയാർ
------------------------------
ജോണർ | ആക്ഷൻ, സയൻസ് ഫിക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ

Action, Adventure, Drama, English, Science Fiction, Web Series

IMDB: 🌟7.5/10



1965-ൽ ഫ്രാങ്ക് ഹെർബർട്ട് എഴുതിയ ഡ്യൂൺ യൂണിവേഴ്സിനെ ആസ്‌പദമാക്കി 2012-ൽ മകൻ ബ്രയാൻ ഹെർബർട്ടും, കെവിൻ ആൻ്റേഴ്സണും എഴുതിയ സിസ്റ്റർഹുഡ് ഓഫ് ഡ്യൂൺ എന്ന നോവലിനെ ആസ്പദമാക്കി HBO നിർമ്മിക്കുന്ന സൈ-ഫൈ, ആക്ഷൻ, അഡ്വഞ്ചർ സീരീസാണ് ഡ്യൂൺ: പ്രൊഫസി.‍

അരാക്കിസ് എന്ന മരുഭൂമി ഗ്രഹവും, ആ ഗ്രഹത്തെ ചുറ്റിപ്പറ്റി നടക്കുന്ന രാഷ്ട്രീയവുമാണ് നമ്മൾ ഡ്യൂണിൽ കണ്ടത്. എന്നാലിത് പോൾ അട്രൈഡീസ് ജനിക്കുന്നതിനും പതിനായിരം വർഷങ്ങൾക്ക് മുമ്പ്, ഗ്രേറ്റ് മെഷീൻ യുദ്ധങ്ങൾ അവസാനിച്ച് 100 വർഷങ്ങൾക്ക് ശേഷം റെക്വെല്ല ബെർതോ അനിരുൾ എന്നൊരു സ്ത്രീ, സിസ്റ്റർഹുഡ് (ബെനി ജെസരിറ്റ്) എന്നൊരു സംരഭം തുടങ്ങുന്നതിൽ നിന്നാണ് പറയുന്നത്. അതിനു പിന്നിൽ വലിയൊരു പദ്ധതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അവരുടെ കാലശേഷം സിസ്റ്റർഹുഡിൻ്റെ തലപ്പത്ത് വരുന്ന ഹാർക്കോനൻ സഹോദരികളായ വാല്യയും ട്യൂലയിലൂടെയുമാണ് പിന്നീട് സീരീസ് മുന്നോട്ട് പോകുന്നത്. ഇംപീരിയത്തിലെ പ്രശ്നങ്ങളും, അരാക്കിസിലെ ഫ്രമൻ യുദ്ധങ്ങളും, ഹാർക്കോനൻ സഹോദരിമാരുടെ നിഗൂഢ പദ്ധതികളും പറഞ്ഞു തുടങ്ങിയാണ് സീരീസ് മുന്നോട്ട് പോകുന്നത്.‍

എമിലി വാട്സൺ, ഒലിവിയ വില്യംസ്, മാർക് സ്ട്രോങ് കൂടാതെ വൈക്കിങ്സിലൂടെപ്രശ്സ്തനായ ട്രാവിസ് ഫിമ്മൽഎന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Drama #English #Science_Fiction #Web_Series
Media is too big
VIEW IN TELEGRAM
ഉടൻ വരുന്നു... 💥
Msone Official
Photo
❤️#Msone Release 3430


Squid Game Season 02 🤩
സ്ക്വിഡ് ഗെയിം സീസൺ 02
🤩
🤩🤩🤩


🤩ഭാഷ: കൊറിയൻ 🇰🇷
🤩സംവിധാനം: Hwang Dong-hyuk
😐ജോണർ: ആക്ഷൻ, സർവൈവൽ, ത്രില്ലർ


😱പരിഭാഷ: ഹബീബ് ഏന്തയാർ
🤩 പോസ്റ്റർ: അഭിജിത്ത്


456 മത്സരാർത്ഥികൾ!🤩
4560 കോടി സമ്മാനം!
🤩
തോറ്റാലോ, നിരസിച്ചാലോ പകരം
നൽകേണ്ടി വരിക സ്വന്തം ജീവൻ!
🤩

പ്രശസ്ത ജാപ്പനീസ് സീരീസായ ആലീസ് ഇൻ ബോർഡർലാന്റിന് ശേഷം അതേ ഗെയിം ത്രില്ലിംഗ് എഫക്ടിൽ 2021 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ കൊറിയൻ സീരീസായ സ്ക്വിഡ് ഗെയിമിൻ്റെ രണ്ടാം ഭാഗമാണിത്. ഒന്നാം ഭാഗം അവസാനിച്ചതിനുശേഷം നടക്കുന്ന കഥയാണ് സീസൺ 2 പറയുന്നത്.

ഗെയിം അവസാനിച്ചിട്ട് രണ്ടുവർഷത്തിന് ശേഷം, ഇത്തവണ ഗെയിം വീണ്ടും ആരംഭിക്കുകയാണ്. എന്നാൽ ഇതൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ഗെയിം ജയിച്ചു പണവുമായി പോയ നായകൻ ഒരിക്കലും സന്തോഷവാനായിരുന്നില്ല. ഉറക്കമില്ലാത്ത രാത്രികളായിരുന്നു അയാൾക്ക്. അതിനാൽ, ചോര കണ്ട് അറപ്പ് മാറിയ ഒരുകൂട്ടം ഭ്രാന്തന്മാരുടെ കളി അയാൾ അവസാനിപ്പിക്കാൻ പോവുകയാണ്. ഗെയിമിനകത്ത് കയറിക്കൂടിയതിനുശേഷം നടക്കുന്ന സംഭവങ്ങളും, പുറത്ത് തൻ്റെ ആളുകൾ ഗെയിം അരീന കണ്ടെത്താൻ നടത്തുന്ന ശ്രമവുമാണ് ഈ സീസൺ പറഞ്ഞു പോകുന്നത്.

രണ്ടു ഭാഗമായി ഇറങ്ങുന്ന ഈ കഥാഭാഗത്തിന്റെ ആദ്യത്തെ ഏഴു എപ്പിസോഡുകളാണ് നെറ്റ്ഫ്ലിക്സ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കഥയുടെ ചടുലത ഒരു നിമിഷം പോലും കൈവിടാത്ത തരത്തിലുള്ള മേക്കിംഗ്, മികച്ച അഭിനയ മുഹൂർത്തങ്ങൾ, പ്രേക്ഷകരെ ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ, സീറ്റ് എഡ്ജ് ത്രില്ലർ സാഹചര്യങ്ങൾ, എല്ലാം കൊണ്ടും ത്രില്ലർ, ഗെയിം പ്രേമികൾ ഒരിക്കലും മിസ് ആക്കാൻ പാടില്ലാത്ത ഒരു സീരിസാണ് ” സ്ക്വിഡ് ഗെയിം“. 🤩

⚡️അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Korean #Psychological #Survival #Thriller #Web_Series
Please open Telegram to view this post
VIEW IN TELEGRAM
Msone Official
Photo
❤️#MSone Release 3431


Conclave (2024)
കോൺക്ലേവ് (2024)



✝️ഭാഷ: ഇംഗ്ലീഷ് 🇬🇧
✝️സംവിധാനം: Edward Berger
✝️ജോണർ: ഡ്രാമ, മിസ്റ്ററി, ത്രില്ലർ


⌨️പരിഭാഷ: എല്‍വിന്‍ ജോണ്‍ പോള്‍
✔️പോസ്റ്റർ: അഷ്‌കർ ഹൈദർ


🎥🎥 🌟7.4/10

📽📽 🍅 93% 🍿86%

🧩🧩 ⭐️⭐️⭐️⭐️⭐️ 3.9/5


2016-ല്‍ പുറത്തിറങ്ങിയ അതേ പേരിലുള്ള റോബര്‍ട്ട് ഹാരിസ് നോവലിനെ അടിസ്ഥാനമാക്കി ജര്‍മ്മന്‍ സംവിധായകന്‍ എഡ്‌വേര്‍ഡ്‌ ബെര്‍ഗര്‍ (ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രന്റ്‌) സംവിധാനം ചെയ്തു 2024-ല്‍ പുറത്തിറങ്ങിയ മിസ്റ്ററി ത്രില്ലര്‍ ചിത്രമാണ് “കോണ്‍ക്ലേവ്“.

നിലവിലെ മാര്‍പ്പാപ്പ ഹൃദയാഘാതം മൂലം മരിച്ചതിനെ തുടര്‍ന്ന് പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനായി കര്‍ദ്ദിനാള്‍ സംഘത്തിന്റെ കോണ്‍ക്ലേവ് വിളിച്ചുകൂട്ടുന്നു. കര്‍ദ്ദിനാള്‍ സംഘത്തിന്റെ തലവനും, കോണ്‍ക്ലേവിന്റെ മേല്‍നോട്ടവും വഹിക്കുന്നത് കര്‍ദ്ദിനാള്‍ തോമസ്‌ ലോറന്‍സാണ്. കോണ്‍ക്ലേവ് മുന്നോട്ട് പോകുന്തോറും കോണ്‍ക്ലേവിന് വന്ന പല കര്‍ദ്ദിനാള്‍മാരെയും കുറിച്ചുള്ള രഹസ്യങ്ങളുടെ ചുരുളഴിയപ്പെടുന്നു.

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Mstery #Thriller
Please open Telegram to view this post
VIEW IN TELEGRAM
🔤🔤🔤🔤🔤🔤🔤 2️⃣0️⃣5️⃣
🔤🔤🔤🔤🔤🔤🔤🔤🔤🔤🔤


🔤🔤🔤🔤🔤 🔤🔤🔤 🔤🔤🔤🔤
🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆


ഏവർക്കും നന്മ നിറഞ്ഞൊരു പുതുവത്സരം ആശംസിക്കുന്നു
💖💖


DOWNLOAD APP📲

From
📱
https://play.google.com/store/apps/details?id=com.msone.subtitles

From
📱
https://apps.apple.com/in/app/msone/id6739162980
Please open Telegram to view this post
VIEW IN TELEGRAM
Msone Official
Photo
#Msone Release - 3432

Once Upon a Small Town / വൺസ് അപ്പോൺ എ സ്‌മോൾ ടൗൺ (2022)

എംസോൺ റിലീസ് – 3432

പോസ്റ്റർ : പ്രവീൺ അടൂർ

ഭാഷ | കൊറിയൻ
------------------------------
സംവിധാനം | Kwon Seok-jang
------------------------------
പരിഭാഷ | സജിത്ത് ടി. എസ്
------------------------------
ജോണർ | ഡ്രാമ, കോമഡി, റൊമാൻസ്

Comedy, Drama, Korean, Romance, Web Series

IMDB: 🌟7.1/10


ഒരു മൃഗഡോക്ടറാണ് Han Ji-Yul. ചെറുപ്പത്തിൽ അച്ഛനും അമ്മയും മരിച്ച അവനെ വളർത്തിയത് അപ്പൂപ്പനും അമ്മൂമ്മയുമാണ്. സോളിലെ ഒരു വെറ്റിനറി ക്ലിനിക്കിലാണ് Ji-Yul ഇപ്പോൾ ജോലി ചെയ്യുന്നത്.

അങ്ങനെ ഒരു ദിവസം, നാട്ടിലുള്ള അപ്പൂപ്പന്റെ മൃഗാശുപത്രിയിലെ നേഴ്സ് വേഗം അവിടേക്ക് ചെല്ലാനായി പറയുന്നു. അപ്പൂപ്പന് എന്തേലും സംഭവിച്ചെന്ന് കരുതി അവിടേക്ക് എത്തിയ അവനോട് അപ്പൂപ്പൻ ഫോണിൽ വിളിച്ച് ഒന്നും പറ്റിയിട്ടില്ലെന്നും, അപ്പൂപ്പനും അമ്മൂമ്മയും ക്രൂസ് യാത്രയ്ക്ക് പോകുന്നത് കൊണ്ട്, അവർ തിരികെ വരുന്നത് വരെ അവിടുത്തെ മൃഗാശുപത്രി നോക്കാനും പറയുന്നു. സോളിൽ (Seoul) വളർത്തു മൃഗങ്ങളെ മാത്രം ചികിത്സിച്ചിരുന്ന അവന് അവിടെ എത്തുമ്പോൾ കന്നുകാലികളെക്കൂടി ചികിത്സിക്കേണ്ടതായി വരുന്നു. ഗ്രാമത്തിലെ ആളുകളുടെ അമിത സൗഹൃദത്തോടെയുള്ള പെരുമാറ്റവും അവന് ഇഷ്ടമാകുന്നില്ല, ഒപ്പം അവന്റെ കാര്യങ്ങളിൽ തലയിടാൻ വരുന്ന പോലീസായ ഒരു പെണ്ണും. എങ്കിലും അപ്പൂപ്പൻ വരുന്നത് വരെ അവൻ തന്നാലാവും വിധം അവിടെ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നു.

ഫീൽ ഗുഡ് സീരീസ് അന്വേഷിച്ചു നടക്കുന്നവർക്ക് ഗ്രാമീണ ഭംഗിയും പച്ചപ്പും നിറഞ്ഞ ഈ സീരീസ് തീർച്ചയായും ഇഷ്ടമാകും.

സീരിസിലെ പ്രധാന ആകർഷണം എന്നത് Red Velvet എന്ന K-Pop ഗ്രൂപ്പിലെ മെമ്പറായ Joy (Park Soo-Young) ആണ്. Choo Young-Woo, Baek Seong-Cheol എന്നിവരും ഇതിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy #Drama #Korean #Romance #Web_Series
സ്ക്വിഡ് ഗെയിം സീസൺ 02 (2024)

എംസോൺ റിലീസ് – 3430

പരിഭാഷ: ഹബീബ് ഏന്തയാർ💥

456 മത്സരാർത്ഥികൾ!
4560 കോടി സമ്മാനം!
തോറ്റാലോ, നിരസിച്ചാലോ പകരം നൽകേണ്ടി വരിക സ്വന്തം ജീവൻ!
💥

DOWNLOAD SUBTITLE👇
https://malayalamsubtitles.org/languages/korean/squid-game-season-02/
▪️ Msone's Top 10 Contributors of 2024 🏆

പരിഭാഷകരാണ് എംസോണിന്റെ കരുത്ത്.
ഇതുവരെ 600-ലധികം പേരാണ് എംസോണിന് വേണ്ടി സബ്ടൈറ്റിലിൽ പങ്കാളികളായിട്ടുള്ളത്.
കഴിഞ്ഞവർഷം റിലീസായവയിൽ ഏറ്റവും കൂടുതൽ റിലീസുകള്‍/പരിഭാഷകൾ സംഭാവന ചെയ്ത പരിഭാഷകർ ഇവരാണ്.

പേര്,റിലീസുകള്‍ ( ചെയ്ത പരിഭാഷകൾ (സീരീസ് എപിസോഡ് ഉൾപ്പടെ)) എന്ന ക്രമത്തിൽ

ഗിരി പിഎസ് - 15(54)
വിഷ്ണു പ്രസാദ് - 22(36)
എൽവിൻ ജോൺ പോൾ - 20(27)
പ്രശോഭ് പിസി - 9(34)
അരവിന്ദ് കുമാർ - 8(35)
സജിത്ത് ടിഎസ് - 10(25)
ജിതിൻ ജേക്കബ് കോശി - 4(23)
വിഷ് ആസാദ് - 8(20)
ഹബീബ് ഏന്തയാർ - 5(16)
മുജീബ് സിപിവൈ - 4(14)

പരിഭാഷകർക്ക് അഭിനന്ദനങ്ങൾ. 🎉
ഉടൻ വരുന്നു... 🦋


🤩🤩🤩🤩🤩


മലയാളം പരിഭാഷ നിങ്ങളുടെ
സ്വന്തം എംസോണിൽ..
🦋
Please open Telegram to view this post
VIEW IN TELEGRAM
ഗോൾഡൻ ഗ്ലോബ് വിജയികളെയും, നോമിനികളെയും എംസോണിലൂടെ ആസ്വദിക്കാം

Conclave / കോൺക്ലേവ് (2024)
എംസോൺ റിലീസ് – 3431


https://malayalamsubtitles.org/languages/english/conclave-2024/
ഗോൾഡൻ ഗ്ലോബ് വിജയികളെയും, നോമിനികളെയും എംസോണിലൂടെ ആസ്വദിക്കാം

The Substance / ദ സബ്സ്റ്റൻസ് (2024)
എംസോൺ റിലീസ് – 3402


https://malayalamsubtitles.org/languages/english/the-substance-2024/
Msone Official
Photo
❤️#MSone Release 🟡 3433


Anora 2024
അനോറ 2024



💕ഭാഷ: ഇംഗ്ലീഷ് 🇺🇸 റഷ്യൻ 🇷🇺
💕സംവിധാനം: Sean Baker
💕ജോണർ: കോമഡി, ഡ്രാമ, റൊമാൻസ്


⌨️പരിഭാഷ: എല്‍വിന്‍ ജോണ്‍ പോള്‍ & മുജീബ് സി പി വൈ

✔️പോസ്റ്റർ: അഷ്‌കർ ഹൈദർ



🎥🎥 ⭐️7.9/10

📽📽 🍅 94% 🍿 90%

🧩🧩 ⭐️⭐️⭐️⭐️⭐️ 4.1/5


ഷോൺ ബേക്കറിന്റെ സംവിധാനത്തിൽ 2024-ൽ പുറത്തിറങ്ങിയ കോമഡി-ഡ്രാമ ചിത്രമാണ് അനോറ.

അമേരിക്കയിലെ ഒരു ഡാൻസ് ബാറിൽ ജോലി ചെയ്യുകയാണ് അനോറ എന്ന ആനി. റഷ്യയിലെ അതിസമ്പന്നനും പ്രഭുവുമായ ഒരാളുടെ പക്വതയും ഉത്തരവാദിത്തവുമില്ലാത്ത മകനായ ഇവാൻ അവിടേക്ക് അവധിക്കാലമാഘോഷിക്കാനെത്തുന്നു.

ആനിയിൽ ആകൃഷ്ടനായ ഇവാൻ ഒരാഴ്ച അവളുമായി ചിലവിടുന്നു. അളവില്ലാത്ത പണത്തിന്റെ ബലത്തിൽ അവർ കൂട്ടുകാരുമൊത്ത് അർമാദിക്കുന്നു. പിന്നീട് ഇവർ വേഗസിൽ വെച്ച് വിവാഹിതരാവുകയും ചെയ്യുന്നു. ഈ വിവരമറിഞ്ഞ റഷ്യൻ മാതാപിതാക്കൾ അവരുടെ വിവാഹം റദ്ദാക്കാനായി തങ്ങളുടെ ആളുകളെ ഇവരുടെ അടുക്കലേക്കയക്കുന്നു.

അതിന് ശേഷം ഒരു പ്രിയദർശൻ സിനിമ പോലെ കോമഡി ട്രാക്കിലേക്ക് മാറുകയാണ് ചിത്രം. കോമഡിയിലൂടെ മുന്നോട്ട് നീങ്ങുന്ന ചിത്രം പ്രസക്തമായ വിഷയം കൈകാര്യം ചെയ്താണ് അവസാനിക്കുന്നത്.

ചിത്രം 2024-ലേ കാൻസ് ഫിലിം ഫെസ്റ്റിവലിൽ "പാം ഡോ" അവാർഡ് നേടുകയുണ്ടായി.

🔞 👍👍👍👍👍👍👍 🔞

ധാരാളം നഗ്നരംഗങ്ങൾ, തെറിയുടെ അതിപ്രസരം, മയക്കുമരുന്നു ഉപയോഗിക്കുന്ന രംഗങ്ങൾ തുടങ്ങിയവ ഉള്ള കൊണ്ട് പ്രായപൂർത്തിയായവർ മാത്രം ചിത്രം കാണുക.


⚡️ അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy #Drama #English #Romance #Russian
Please open Telegram to view this post
VIEW IN TELEGRAM
🥇🥇🥇 🥇
🥇🥇🥇 🥇


മികച്ച തിരക്കഥയ്ക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയ ചിത്രം എംസോൺ പരിഭാഷയിലൂടെ ആസ്വദിക്കാം..
❤️

⌨️⌨️⌨️⌨️⌨️⌨️⌨️⌨️ ✝️

🧩🧩
🧩🧩NUMBER – 3431

പരിഭാഷ : എല്‍വിന്‍ ജോണ്‍ പോൾ
🖤

DOWNLOAD SUBTITLE:
👇

https://malayalamsubtitles.org/languages/english/conclave-2024/
Please open Telegram to view this post
VIEW IN TELEGRAM
2025/02/23 03:37:45
Back to Top
HTML Embed Code: