tgoop.com/ddmlsub/2951
Last Update:
DD മലയാളം റീലിസ് - 339
Incantation (2022)
IMDb ⭐️ 6.2/10
ഭാഷ : തായ്
സംവിധാനം : Kevin Ko
പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : തലസെർ
ജോണർ : #horror
2005 ൽ തായ്വാനിലെ "ഗുഷൻ" എന്ന സ്ഥലത്ത് ഒരു കുടുംബത്തിലെ ആറ് അംഗങ്ങൾക്ക് നേരിടേണ്ടിവന്ന യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി "kevin ko, Chang Che-wei" എന്നിവർ തിരക്കഥയെഴുതി, "kevin ko" സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ഒരു സൂപ്പർ നാച്ചുറൽ ഹൊറർ സിനിമയാണ് "ഇൻകാന്റേഷൻ".
ചിത്രത്തിലെ നായികയായ ലീ റോണനും ബോയ്ഫ്രണ്ട് ഡോമും പിന്നെ ഡോമിന്റെ കസിൻ ആയ യുവാനും അമാനുഷിക സംഭവങ്ങളെയും പ്രേതങ്ങളെയും പറ്റി ഓരോ സ്ഥലങ്ങളിൽ പോയി വീഡിയോ എടുത്ത് അത് തങ്ങളുടെ ചാനലിലൂടെ സംപ്രേഷണം ചെയ്ത് അന്ധവിശ്വാസങ്ങളെ പൊളിച്ചെഴുതുക എന്നതായിരുന്നു ഇവരുടെ മെയിൻ ഹോബി.
ഒരിക്കൽ ഇവർ ഡോമിന്റെ പൂർച്ചികർ കാലാകാലങ്ങളായി ആരാധിച്ചുവരുന്ന ബുദ്ധ-മാതാവ് എന്ന മൂർത്തിയുടെ ആരാധനയിൽ പങ്കുചേർന്ന് അതിന്റെ ദൃശ്യങ്ങളും, അവിടെ അടുത്തുള്ള "പ്രവേശിക്കാൻ പാടില്ലാത്ത തുരങ്ക"ത്തിൽ കയറി അതിന്റെ ദൃശ്യങ്ങളും പകർത്തി അത് ജനങ്ങൾക്ക് മുന്നിൽ എത്തിച്ച് വർഷങ്ങളായി ഒരു സമൂഹം അനുഷ്ഠിച്ച് വരുന്ന ആചാരാങ്ങളെയും അന്ധവിശ്വാസങ്ങളെയും പൊളിച്ചെഴുതുക എന്ന ലക്ഷ്യവുമായി അവർ ഡോമിന്റെ പൂർവ്വികർ താമസിക്കുന്ന ഒരു മലമുകളിലേക്ക് പോകുന്നു.
തുടർന്ന് അവരവിടെ വിചിത്രങ്ങളായ പല ആചാരാനുഷ്ഠാനങ്ങൾക്കും സാക്ഷിയാകുന്നു.
കൂടാതെ വിലക്ക് ലംഘിച്ച് ആരും പ്രവേശിക്കാൻ പാടില്ലാത്ത തുരങ്കത്തിലേക്കും അവർ അതിക്രമച്ച് കടക്കുന്നു. തുടർന്നവർക്ക് അവിടെ ഭയാനകമായ പല സംഭവങ്ങളും നേരിടേണ്ടിവരുന്നു , അതുമാത്രമല്ല ജീവിതകാലം മുഴുവൻ അവരെ പിന്തുടരുന്ന ഒരു ശാപവും ലീ റോണനെ തേടിയെത്തുന്നു. തുടർന്നുള്ള സംഭവങ്ങൾ കണ്ടുതന്നെയറിയുക.
നോൺ-ലീനിയർ സ്റ്റോറി ടെല്ലിങ്ങിൽ ഫൗണ്ട് ഫുട്ടേജ് ടൈപ്പിൽ കഥ പറഞ്ഞ് പോകുന്ന സിനിമ
"The medium", "The wailing" ഒക്കെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നു തന്നെയാണ്.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
BY DDs മലയാളം പരിഭാഷകൾ
Share with your friend now:
tgoop.com/ddmlsub/2951