tgoop.com/ddmlsub/2969
Last Update:
DD മലയാളം റീലിസ് - 342
Confidential Assignment 2: International (2022)
IMDb ⭐️ 6.6/10
ഭാഷ : കൊറിയൻ
സംവിധാനം : Lee Seok-hoon
പരിഭാഷ : മനു സുധീന്ദ്രൻ
പോസ്റ്റർ : തലസെർ
ജോണർ : #Action #comedy
2017 ൽ പുറത്തിറങ്ങിയ കോൺഫിഡൻഷ്യൽ അസൈൻമെന്റിന്റെ രണ്ടാം ഭാഗമാണ് കോൺഫിഡൻഷ്യൽ അസൈൻമെന്റ് 2 : ഇന്റർനാഷ്ണൽ.
ഇത്തവണ ഒരു പുതിയ കേസും പുതിയ കുറ്റവാളിയുമായി ചിയോങ് - റ്യൂങും കാങ് ജിൻ - ടേയും വീണ്ടും ഒന്നിക്കുന്നു. പഴയത് പോലെ തന്നെ പരസ്പരം രഹസ്യങ്ങൾ ഒളിപ്പിച്ച് വച്ച് ഇവർ കേസ് അന്വേഷിക്കുന്നതിന്റെ ഇടയിലേക്ക് FBI ഏജന്റായ ജാക്കും എത്തുന്നു. അങ്ങനെ ഇതൊരു ഇന്റർനാഷ്ണൽ കേസായി മാറുന്നു.
ഹ്യൂൻ ബിനും FBI ഏജന്റായി വരുന്ന ഡാനിയൽ ഹെന്നിയും ആക്ഷനും ആറ്റിറ്റ്യൂടുമായി കളം നിറഞ്ഞ് നിൽക്കുമ്പോൾ യൂ ഹേ-ജിൻ തന്റെ കോമഡിയിലൂടെ പ്രേഷകരെ രസിപ്പിക്കുന്നു.
രണ്ട് മണിക്കൂർ ഒട്ടും ബോറഡിയില്ലാതെ ആക്ഷനും കോമഡിയുമായി കണ്ടിരിക്കാവുന്ന സിനിമയാണ് കോൺഫിഡൻഷ്യൽ അസൈൻമെന്റ് 2: ഇന്റർനാഷ്ണൽ.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു
BY DDs മലയാളം പരിഭാഷകൾ
Share with your friend now:
tgoop.com/ddmlsub/2969