tgoop.com/ddmlsub/2978
Last Update:
DD മലയാളം റീലിസ് - 344
Dabbe: The Possession (2013)
IMDb ⭐️ 6.8/10
ഭാഷ : Turkish
സംവിധാനം : Hasan Karacadag
പരിഭാഷ : മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : തലസെർ
ജോണർ : #horror
ദബ്ബെ ഹൊറർ സീരീസിൽ നിന്നും 2013 ൽ പുറത്തിറങ്ങിയ സിനിമയാണ് ദബ്ബെ ദി പൊസഷൻ. മുൻ ഭാഗങ്ങളെപ്പോലെ തന്നെ ദുർമന്ത്രവാദവും ജിന്നിന്റെ ഭീകരകഥകളും കോർത്തിണക്കിയാണ് ഈ സിനിമയും നിർമ്മിച്ചിട്ടുള്ളത്. എന്നാൽ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കഥയിൽ വരുന്ന വഴിത്തിരുവുകളും ഹൊറർ രംഗങ്ങളും ഫൗണ്ട് ഫൂട്ടേജ് ടൈപ്പ് അവതരണവും ഈ സിനിമയെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നു.
കല്യാണത്തലേന്നുള്ള ആഘോഷ പരിപാടികൾ നടന്നു കൊണ്ടിരിക്കുമ്പോൾ കുബ്ര എന്ന പെൺകുട്ടിക്ക് ജിന്ന് കൂടുകയും അവൾ അക്രമാസക്തയായി വരനെ ആക്രമിക്കുകയും ചെയ്യുന്നു.
തന്റെ കൂട്ടുകാരിയുടെ ഈ ദുരവസ്ഥയ്ക്ക് ഒരു പരിഹാരം കാണാനും ഒപ്പം ജിന്നിന്റെ അസ്തിത്വം നിലവിൽ ഇല്ലാ എന്ന് തെളിയിക്കാനുമായി ഒരു സൈക്യാട്രിസ്റ്റ് കൂടിയായ പ്രൊഫസർ എബ്രു കരടുമാൻ ഫാറൂഖ് അകത്ത് എന്ന ഒരു ഹോജയേയും കൂട്ടി ജിന്നുകളാൾ വേട്ടയാടപ്പെടുന്ന കിബ്ലഡെരെ എന്ന ഗ്രാമത്തിലേക്ക് എത്തുന്നു.
തുടർന്ന് അവർക്കവിടെ അമാനുഷികമായ പല കാര്യങ്ങളും അഭിമുഖീകരിക്കേണ്ടതായി വരുന്നു. അതിന്റെയെല്ലാം സത്യാവസ്ഥ തേടിയിറങ്ങുന്ന അവർ ഞെട്ടിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തുന്നത്.
യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന സിനിമ ഹൊറർ ആരാധകർക്ക് ഒരു വിരുന്നു തന്നെയാണ്.
ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു.
👉🏻@ddmlsub1
BY DDs മലയാളം പരിഭാഷകൾ
Share with your friend now:
tgoop.com/ddmlsub/2978