Msone Android App Update!!!
ആൻഡ്രോയിഡ് ആപ്പ് ഉപയോഗിക്കുന്ന ചിലർക്ക് സബ്ടൈറ്റിൽ ഡൌൺലോഡ് ചെയ്യാൻ കഴിയുന്നില്ലെന്ന ഇഷ്യൂ അറിയിച്ചിരുന്നു. ഇത് പരിഹരിച്ചിട്ടുണ്ട്. ആപ്പ് അപ്‌ഡേറ്റ് ചെയ്ത് ചെക്ക് ചെയ്യാവുന്നതാണ്.
ആൻഡ്രോയിഡ് ആപ്പ് ഡൌൺലോഡ് ചെയ്യാൻ: https://play.google.com/store/apps/details?id=com.msone.subtitles
ഐഒഎസ് ആപ്പ് ഡൌൺലോഡ് ചെയ്യാൻ: https://apps.apple.com/in/app/msone/id6739162980
ആപ്പുമായി ബന്ധപ്പെട്ട എന്തെങ്കിലും ഇഷ്യൂ ഉണ്ടെങ്കിൽ @Samir_Dq എന്ന ടെലഗ്രാം ഐഡിയിൽ ബന്ധപ്പെടാവുന്നതാണ്.

Msone Official
Photo
Paprika (1991)
പപ്രിക്ക (1991)
യുവതിയും സുന്ദരിയുമായ മിമാ, ഭാവി വരന്റെ താല്പര്യപ്രകാരം കൊച്ചു ഗ്രാമം വിട്ടു പട്ടണത്തിൽ എത്തുന്നു. അയാൾക്ക് സ്വന്തമായി ബിസിനസ് തുടങ്ങുന്നതിനുള്ള പണം സമ്പാദിക്കാൻ നിർബന്ധപൂർവ്വം അവളെ ഒരു വേശ്യാലയത്തിൽ കൊണ്ടുപോയി ആക്കുന്നു. അവിടെ നിന്ന് അവൾക്ക് കിട്ടിയ പേരാണ് “പപ്രിക്ക“. അവിടെ നിന്ന് പപ്രിക്കയുടെ പുതിയ ജീവിതം ആരംഭിക്കുകയാണ്.
എറോട്ടിക് സിനിമ ആയതിനാൽ, പ്രായ പൂർത്തി ആയവർ മാത്രം കാണുക.
Categories : #Drama #Italian
DOWNLOAD
From
https://play.google.com/store/apps/details?id=com.msone.subtitles
From
https://apps.apple.com/in/app/msone/id6739162980
Please open Telegram to view this post
VIEW IN TELEGRAM
Msone Official
Photo
28 Days Later (2002)
28 ഡേയ്സ് ലേറ്റർ (2002)
ലണ്ടനിലെ ഒരു ലാബിൽ നിന്ന് ‘റേജ്’ എന്ന വൈറസ് പുറത്തുവരുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. ഈ വൈറസ് മനുഷ്യരെ അതിക്രൂരരായ, രക്തദാഹികളായ ജീവികളാക്കി മാറ്റുന്നു. ജിം എന്ന സൈക്കിൾ കൊറിയറുകാരൻ ഒരു ആശുപത്രിയിൽ കോമയിൽ നിന്ന് ഉണരുമ്പോൾ “28 ദിവസങ്ങൾക്ക് ശേഷം” ലണ്ടൻ നഗരം പൂർണമായും ശൂന്യമാണ്.
ആരെയും കാണാതെ ജിം നഗരത്തിലൂടെ അലയുമ്പോൾ സെലീന എന്ന യുവതിയെയും മാർക്ക് എന്നയാളെയും കണ്ടുമുട്ടുന്നു. ഇവർ മൂവരും ചേർന്ന് രോഗബാധിതരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതും അതിനിടയിൽ ഇവർക്ക് സംഭവിക്കുന്ന കാര്യങ്ങളുമാണ് ബാക്കി കഥ.
Categories : #Drama #English #Horror #Science_Fiction
Please open Telegram to view this post
VIEW IN TELEGRAM
Msone Official
Photo
Kingdom of the Planet of the Apes (2024)
കിങ്ഡം ഓഫ് ദ പ്ലാനറ്റ് ഓഫ് ദ ഏപ്പ്സ് (2024)
Action, Adventure, Drama, English, Science Fiction, Thriller
2011 ൽ ആരംഭിച്ച പ്ലാനറ്റ് ഓഫ് ദി ഏപ്സ് റിബൂട്ട് സീരീസിലെ അവസാന ഭാഗമായി വെസ് ബോളിന്റെ സംവിധാനത്തിൽ 2024-യിൽ പുറത്തുവന്ന ചിത്രമാണ് “കിങ്ഡം ഓഫ് ദ പ്ലാനറ്റ് ഓഫ് ദ ഏപ്സ്“
സീസറിന്റെ മരണ ശേഷം തലമുറകൾക്ക് അപ്പുറമുള്ള ലോകത്തെ കാണിച്ചു കൊണ്ടാണ് ചിത്രത്തിന്റെ ആരംഭം. ഏപ്പുകൾ സംസാര ശേഷിയും ബുദ്ധിയും നേടുകയും മനുഷ്യന് അത്തരം കഴിവുകൾ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ അവശേഷിക്കുന്ന മനുഷ്യർ ഏപ്പുകളെ ഭയന്ന് കഴിയുകയാണ്. ആ ലോകത്ത് മനുഷ്യരുമായി ഒട്ടും സഹവാസമില്ലാതെ പോകുന്ന നോഹയെന്ന ഏപ്പാണ് ചിത്രത്തിലെ നായകൻ. നോഹയുടെ കൂട്ടത്തിന് ഒരു ആപത്ത് വരുകയും അതിനെ അതിജീവിക്കാനുള്ള നോഹയുടെ ശ്രമവും അതിനിടയിൽ നോഹയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന മേയെന്ന പെൺകുട്ടിയും ശേഷമുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം.
Categories : #Action #Adventure #Drama #English #Science_Fiction #Thriller
Please open Telegram to view this post
VIEW IN TELEGRAM
Msone Official
Photo
#Msone Release - 3437
Kathal: A Jackfruit Mystery / കട്ഹൽ എ ജാക്ക്ഫ്രൂട്ട് മിസ്റ്ററി (2023)
എംസോൺ റിലീസ് – 3437
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ | ഹിന്ദി
------------------------------
സംവിധാനം | Yashowardhan Mishra
------------------------------
പരിഭാഷ | ഹനീൻ ചേന്ദമംഗല്ലൂർ
------------------------------
ജോണർ | ഡാർക്ക് കോമഡി, മിസ്റ്ററി, ഡ്രാമ, ക്രൈം
Comedy, Crime, Drama, Hindi, Mystery
IMDB: 🌟 6.7/10
വെറുമൊരു ചക്കമോഷണത്തിന്റെ കഥ പ്രമേയമാക്കി ഇന്ത്യയുടെ സമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥിതിയെ എങ്ങനെ ആക്ഷേപ ഹാസ്യത്തിലൂടെ തുറന്നു വിമർശിക്കാൻ പറ്റുമെന്ന് കാണിച്ചു തന്ന സിനിമയാണ് 2023ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയായ Kathal: A Jackfruit Mystery.
തന്റെ വീട്ടിലെ സങ്കരിയനം പ്ലാവിലെ ചക്കകൾ മോഷണം പോയത്, സിറ്റിയിലെ മുഴുവൻ പോലീസ് ഫോഴ്സിനെയും ഉപയോഗിച്ച് അന്വേഷിക്കാൻ MLA പട്ടേരിയ ജി തീരുമാനിക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. ആ ചക്കകൾക്ക് അത്രയും ‘രാഷ്ട്രീയ പ്രാധാന്യം’ ഉണ്ടായിരുന്നു എന്നത് തന്നെ കാരണം. MLA യുടെ വീട്ടിലെ ജോലിക്കാരന്റെ മകളെയും അതേ സമയം കാണാതായിട്ടുണ്ടെങ്കിലും രാഷ്ട്രീയ സമ്മർദം മൂലം ചക്ക അന്വേഷിക്കാൻ നിർബന്ധിതരാകുന്ന പോലീസ്. അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഇൻസ്‌പെക്ടർ മഹിമയും കോൺസ്റ്റബിൾ സൗരഭും തമ്മിലുള്ള പ്രണയമാണ് കഥയുടെ മറ്റൊരു ലൈൻ. ഇന്ത്യയിലെ അധഃപതിക്കപ്പെട്ട രാഷ്ട്രീയ സ്ഥിതി, ജാതീയത, സ്ത്രീ സുരക്ഷ, പാട്രിയാർക്കി, സദാചാരം എന്നിവയെ എല്ലാം സ്പർശിച്ചാണ് കഥ പുരോഗമിക്കുന്നത്. ചർച്ചയാകുന്നത് ഗൗരവപ്പെട്ട വിഷയങ്ങൾ ആണെങ്കിൽ കൂടി നർമ്മത്തിൽ ചാലിച്ച അനവധി രംഗങ്ങളും സംഭാഷണങ്ങളും സിനിമയെ ആസ്വാദ്യകരമാക്കുന്നു.
യശോവർദ്ധൻ മിശ്ര സംവിധാനം ചെയ്ത, Satirical comedy drama ഗണത്തിൽ പെടുന്ന ഈ ചിത്രത്തിൽ സാനിയ മൽഹോത്ര, ആനന്ദ് വി ജോഷി, നേഹ ഷറഫ്, വിജയ് രാസ്, രജ്പാൽ യാദവ്തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Comedy #Crime #Drama #Hindi #Mystery

#Msone Release - 3438
The Promised Land / ദ പ്രോമിസ്‌ഡ് ലാൻഡ് (2023)
എംസോൺ റിലീസ് – 3438
പോസ്റ്റർ :നിഷാദ് ജെ എന്‍
ഭാഷ | ഡാനിഷ്
------------------------------
സംവിധാനം | Nikolaj Arcel
------------------------------
പരിഭാഷ | നിഹാദ്
------------------------------
ജോണർ | ആക്ഷൻ, ബയോപിക്ക്, ഹിസ്റ്ററി, ഡ്രാമ
Action, Biography, Danish, Drama, History
IMDB: 🌟7.7/10
ദ പ്രോമിസ്‌ഡ് ലാൻഡ് (Danish: Bastarden) നിക്കോളായ് ആർസെൽ സംവിധാനം ചെയ്ത് ആർസെലും ആൻഡേഴ്‌സ് തോമസ് ജെൻസനും ചേർന്ന് രചന നിർവ്വഹിച്ച് 2023-ൽ പുറത്തിറങ്ങിയ ഒരു എപിക് ഹിസ്റ്റോറിക്കൽ ഡ്രാമയാണ്.
18-ാം നൂറ്റാണ്ടിലെ ഡെൻമാർക്കിൽ ദരിദ്രനായ ഒരു മുൻ സൈനികൻ ക്യാപ്റ്റൻ ലുഡ്‌വിഗ് കേലൻ വിശാലമായ എന്നാൽ കൃഷിയോഗ്യമല്ലാത്ത ഒരു തരിശുഭൂമി മെരുക്കാൻ പുറപ്പെടുന്നു. മനോഹരവും എന്നാൽ വിലക്കപ്പെട്ടതുമായ ഈ പ്രദേശം ഫ്രെഡറിക് ദെ ഷിൻകെൽ എന്ന ക്രൂരനായ ഒരു പ്രഭുവിന്റെ ഭരണത്തിനു കീഴിലാണ്. കേലൻ തൻ്റെ അധികാരത്തിന് ഭീഷണിയാണെന്ന് മനസ്സിലാക്കുന്ന ദെ ഷിൻകെൽ ഒരു പുതിയ കമ്മ്യൂണിറ്റി തരിശിൽ താമസമാക്കാൻ തുടങ്ങുമ്പോൾ പ്രതികാരം ചെയ്യുന്നു. ഇത് ഇവർ രണ്ടുപേർ തമ്മിലുള്ള തീവ്രമായ ഏറ്റുമുട്ടലിലേക്ക് നയിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Biography #Danish #Drama #History

#Msone Release - 3439
The Banshees of Inisherin / ദ ബാൻഷീസ് ഓഫ് ഇനിഷെറിൻ (2022)
എംസോൺ റിലീസ് – 3439
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ | ഇംഗ്ലീഷ്
------------------------------
സംവിധാനം | Martin McDonagh
------------------------------
പരിഭാഷ | ഫ്രെഡി ഫ്രാൻസിസ്, ഗിരി പി എസ്
------------------------------
ജോണർ | ഡാർക്ക് കോമഡി, സൈക്കോളജിക്കൽ ഡ്രാമ
Comedy, Drama, English, Psychological
IMDB: 🌟 7.7/10
1920-കളിൽ അയർലൻഡിലെ ഒരു ചെറിയ ദ്വീപായ ഇനിഷെറിന്റെ പശ്ചാത്തലത്തിൽ ഒരു ആഴമേറിയ സൗഹൃദത്തിന്റെ വേർപിരിയലാണ് ഈ സിനിമയുടെ പ്രമേയം.
കൊൾം ഡൊഹെർട്ടി എന്ന സംഗീതജ്ഞൻ, തന്റെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ തീരുമാനിച്ച്, പാദ്രിക് സള്ളിബാൻ എന്ന തന്റെ ആത്മാർത്ഥ സുഹൃത്തുമായുള്ള ബന്ധം മുറിക്കാൻ തീരുമാനിക്കുന്നു. തന്റെ ജീവിതത്തിലെ ഒരു പ്രധാന കണ്ണി കാരണമൊന്നും പറയാതെ ഒരു സുപ്രഭാതത്തിൽ അറ്റുപോകുന്നത് പാദ്രിക്കിനെ എങ്ങനെയാവും ബാധിക്കുക? പാദ്രിക് ഈ പെട്ടെന്നുള്ള മാറ്റത്തെ ശരിയാക്കാൻ ശ്രമിക്കുമ്പോൾ, സംഭവങ്ങൾ ഇരുവർക്കും ദുഖകരമായ വഴിത്തിരിവിലേക്ക് നയിക്കുന്നു.
ഈ പിരിയലിൽ നിന്ന് പൊരുതുന്ന പാദ്രിക്കിന്റെ ദൈന്യതയും കോമിന്റെ മനഃശാന്തിയുടെയും നേർക്കുനേർവായ ദർശനങ്ങളും സിനിമയിൽ തുറന്നു കാണിക്കുന്നു. ഹാസ്യവും ഹൃദയഭേദകതയും ചേരുന്ന കഥ, സൗഹൃദത്തിന്റെ സുഗന്ധവും പിരിയലിന്റെ വേദനയും മനോഹരമായി പകർന്ന് നൽകുന്നു.
ഇനിഷെറിന്റെ പശ്ചാത്തലവും, മനുഷ്യ ബന്ധങ്ങളുടെ ഗൗരവകരമായ ചിന്തയും, കാർട്ടിക് ബ്യൂറിക്കിന്റെ രചനയും ഈ ചിത്രത്തെ സവിശേഷമാക്കുന്നു.
2022-യിൽ മാർട്ടിൻ മക്ഡൊണാഗിന്റെ സംവിധാനത്തിൽ പുറത്തുവന്ന ചിത്രം അവതരണമികവ് കൊണ്ടും പ്രകടനങ്ങൾ കൊണ്ടും ലോക ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. മികച്ച തിരക്കഥയ്ക്ക് ഉൾപ്പടെ മൂന്ന് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ ചിത്രം നേടി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Comedy #Drama #English #Psychological

#Msone Release - 3440
Three of Us / ത്രീ ഓഫ് അസ് (2022)
എംസോൺ റിലീസ് – 3440
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ | ഹിന്ദി
------------------------------
സംവിധാനം | Avinash Arun
------------------------------
പരിഭാഷ | സജയ് കുപ്ലേരി
------------------------------
ജോണർ | ഡ്രാമ
Drama, Hindi
IMDB: 🌟7.5/10
ഉടലിൽ നിന്ന് ജീവൻ വേർപെടുന്നത് പോലെയാണ് ജീവിതത്തിൽ നിന്നും ഓർമ്മകൾ പതുക്കെ മാഞ്ഞു പോകുമ്പോൾ സംഭവിക്കുന്നത്. അത് തിരിച്ചറിയുമ്പോൾ അവൾ തന്റെ ഉത്ഭവം തേടി തന്റെ കുട്ടിക്കാലത്തേക്ക് ഒരു യാത്ര പുറപ്പെടുന്നു. ആ യാത്രയാണ് ‘Three of us‘ പറയുന്നത്.
അവിനാശ് അരുൺ ധാവ്രെ സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ഒരു ഇമോഷണൽ ഡ്രാമയാണ് ‘ത്രീ ഓഫ് അസ്‘. നായികയായ ഷെഫാലി ഷായുടെ മിന്നുന്ന പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് ഒപ്പം, ഒട്ടും പിന്നിലല്ലാതെ ജയ്ദീപ് ആഹ്ലാവത്തും സ്വാനന്ദ് കിർ കിരെയും കൂടെയുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #Hindi

നമ്മുടെ സഹോദര സ്ഥാപനമായ സിപിസി നടത്തുന്ന ഈ കൊല്ലത്തെ മലയാളം സിനി അവാർഡ്‌സിന്റെ ഓഡിയൻസ് പോൾ ഇപ്പോൾ ഓപ്പൺ ആയിട്ടുണ്ട്. പതിനൊന്നു ക്യാറ്റഗറിയിൽ ആണ് ഓഡിയൻസ് പോളുകൾ ക്ഷണിക്കുന്നത്.
താഴെയുള്ള ഗൂഗിൾ ഫോം ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തുക.
https://forms.gle/ezRNcaswR83wwSGc6
Please open Telegram to view this post
VIEW IN TELEGRAM
Media is too big
VIEW IN TELEGRAM
The Count of Monte Cristo
ഉടൻ വരുന്നു... 🖤
ഉടൻ വരുന്നു... 🖤