Msone Official
Photo
#Msone Release - 626
Prisoners / പ്രിസണേഴ്‌സ് (2013)
എംസോൺ റിലീസ് – 626
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ | ഇംഗ്ലീഷ്
------------------------------
സംവിധാനം | Denis Villeneuve
------------------------------
പരിഭാഷ | അരുൺ അശോകൻ
------------------------------
ജോണർ | ത്രില്ലർ, ക്രൈം, സൈക്കോളോജിക്കൽ, മിസ്റ്ററി
Crime, Drama, English, Mystery, Thriller
IMDB: 🌟 8.2/10
ജേക്ക് ഗില്ലിൻഹാൽ, ഹ്യു ജഗ്മാൻ എന്നിവർ പ്രധാന കഥാപാത്രം അവതരിപ്പിച്ച ഡെന്നിസ് വില്ലെന്യു സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലറാണ് 2013 ൽ പുറത്തിറങ്ങിയ ‘പ്രിസണേർസ്‘.
കാണാതായ രണ്ടു കുട്ടികളെ തിരഞ്ഞു പോകുന്ന കെല്ലർ ഡോവർ എന്ന നിരാശനായ അച്ഛനിൽ നിന്നുമാണ് കഥയുടെ ആരംഭം. കേസ് അന്വേഷിക്കുന്ന ഡീറ്റെക്റ്റീവ് ലോക്കി അതിൽ പരാജയപ്പെടുന്നതോട് കൂടിയാണ് കെല്ലർ അതിനായി സ്വയം ഇറങ്ങി തിരിയ്ക്കുന്നത്. ഈ കേസിൽ നിരപരാധിയായി വിട്ടയച്ച അലക്സ് ജോൺ എന്ന മാനസിക പ്രശ്നമുള്ള യുവാവിനെ സത്യം തെളിയിക്കാനായി കെല്ലർ തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിക്കുന്നു. ആ അന്വേഷണത്തിൽ നിന്നും കെല്ലർ മനസിലാക്കുന്ന സത്യങ്ങൾ ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. നിഗൂഢതയുടെ ചുരുൾ അഴിയുമ്പോൾ, നീതിയും പ്രതികാരവും തമ്മിലുള്ള അതിലോലമായ അതിർവരമ്പ് ഭേദിച്ച് കഥ മുന്നോട്ടു പോകുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്നത് മികച്ച ഒരു സിനിമാ അനുഭവമാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Crime #Drama #English #Mystery #Thriller

ഒരു ഇടുങ്ങിയ ഇടനാഴിയിൽ കയ്യിലൊരു ചുറ്റികയുമായി
18 ഗുണ്ടകൾക്കെതിരെ ഒറ്റയ്ക്ക് മുട്ടാൻ നിൽക്കുന്ന
നായകൻ!
സംവിധായകൻ പാർക്ക് വുക് ചാൻ ആക്ഷൻ പറയുന്നു
പിന്നീട് നടന്നത് ചരിത്രം!!
പരിഭാഷ: ശ്രീധർ
കട്സ്: നിഷാദ് ജെ എൻ
Oldboy Msone subtitle
Please open Telegram to view this post
VIEW IN TELEGRAM
Msone Official
Photo
#Msone Release - 3441
The Count of Monte Cristo / ദ കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ (2024)
എംസോൺ റിലീസ് – 3441
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ | ഫ്രഞ്ച്
------------------------------
സംവിധാനം | Alexandre de La Patellière, Matthieu Delaporte
------------------------------
പരിഭാഷ | വിഷ്ണു എം കൃഷ്ണന്‍
------------------------------
ജോണർ | ത്രില്ലർ, ഡ്രാമ, റൊമാൻസ്
Drama, French, Romance, Thriller
IMDB: 🌟 7.6/10
അലക്സാണ്ടർ ഡ്യൂമയുടെ ലോകപ്രശസ്ത നോവലായ ദ കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോയെ ആധാരമാക്കിക്കൊണ്ട്, 2024-ൽ ഇറങ്ങിയ ഫ്രഞ്ച് സിനിമയാണ് ‘ലെ കോംട് ഡെ മോണ്ടിക്രിസ്റ്റോ‘. നാവികനായ ഡാന്റിസ് എന്ന ചെറുപ്പക്കാരനെ സ്വാർത്ഥലാഭങ്ങൾക്കുവേണ്ടി സമൂഹത്തിലെ ചില ഉന്നതർ കെണിയിൽപ്പെടുത്തി ജയിലിലടയ്ക്കുന്നു. ഉദ്വേഗഭരിതമായ ജയിൽചാട്ടത്തിനൊടുവിൽ തന്നെ വഞ്ചിച്ചവരോട് പ്രതികാരം ചെയ്യുകയാണ് അയാൾ.
ബോക്സോഫീസിൽ വലിയ വിജയമായിമാറിയ ചിത്രം ആദ്യം ക്യാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും ഒട്ടേറെ നിരൂപകപ്രശംസ നേടുകയും ചെയ്തിരുന്നു. ഒത്തിരി സംഭവവികാസങ്ങൾ അടങ്ങിയിരിക്കുന്ന ബൃഹത്തായ നോവലിന്റെ സത്ത പൂർണ്ണമായും ഉൾക്കൊണ്ടിട്ടുള്ള മികച്ച ചലച്ചിത്രാവിഷ്കാരമായാണ് പലരും ഈ സിനിമയെ വിലയിരുത്തുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #French #Romance #Thriller

#Msone Release - 3442
The Girl with the Needle / ദ ഗേൾ വിത്ത് ദ നീഡിൽ (2024)
എംസോൺ റിലീസ് – 3442
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ | ഇംഗ്ലീഷ്
------------------------------
സംവിധാനം | Magnus von Horn
------------------------------
പരിഭാഷ | ഷിഹാസ് പരുത്തിവിള
------------------------------
ജോണർ | ഡ്രാമ, ഹിസ്റ്ററി
Danish, Drama, History
IMDB: 🌟 7.5/10
“നീ ചെയ്തതാണ് ശരി, നീ ചെയ്യുന്നതും ഒരു നന്മയാണ്” – ദാഗ്മാർ യോഹൈൻ അമേലി ഓവർബീ
ദാഗ്മാറിന്റെ മാധുര്യമൂറും വാക്കുകള്‍ ഒരുപാട് നിസ്സഹായരായ അമ്മമാര്‍ക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം നല്‍കിയിരുന്നു. മിഠായി വ്യാപാരിയായ ദാഗ്മാറിന് സമൂഹത്തില്‍ വിവേഹതരബന്ധങ്ങളില്‍ ജനിക്കുന്ന സന്തതികള്‍ക്കും യുവതികള്‍ക്കുമുണ്ടാകുന്ന മാനഹാനിയെ പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നു. ദാഗ്മാര്‍ അത്തരം ആളുകള്‍ക്ക് ഒരു ദൈവമായി അവതരിച്ചു. ദാഗ്മാറിന്റെ വാക്കുകള്‍ കടമെടുത്താല്‍, ഒരു ചെറുസഹായം.
വര്‍ഷം 1919, കോപ്പെഹേഗനില്‍ ചെറുപ്പക്കാരിയും തൊഴില്‍രഹിതയുമായ കരൊളീന ഗര്‍ഭിണിയാവുകയും അവളെ സഹായിക്കുന്നതിനായി ദാഗ്മാര്‍ മുന്നോട്ട് വരികയും ചെയ്തു. നിസ്സഹായരായ അമ്മമാരുടെ നവജാതശിശുക്കളെ സ്വീകരിച്ച് സമൂഹത്തിലെ മെച്ചപ്പെട്ട കുടുംബങ്ങളിലേക്ക് ദത്ത് നല്‍കുന്ന ദാഗ്മാറിന്റെ ജീവിതത്തിലെ യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ബ്ലാക്ക് & വൈറ്റ് / മോണോക്രോമിന്റെ മനോഹാരിതയില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ മാഗ്നസ് വോന്‍ ഹോണ്‍ എന്ന സ്വീഡിഷ് സംവിധായകന്റെ മൂന്നാമത് ചിത്രം കൂടിയാണ്. ഒന്നാം ലോകമഹായുദ്ധാനന്തരം പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ തോരാകണ്ണീരിന് പാത്രമായ കൊലപാതകപരമ്പരകളുടെ കെട്ടഴിക്കുകയാണ് “ ദ ഗേൾ വിത്ത് ദ നീഡിൽ”.
മികച്ച വിദേശചിത്രം കാറ്റഗറിയിൽ 2025 ഓസ്കാർ നോമിനേഷന്‍ ലഭിച്ച ഈ ചിത്രത്തിൽ, രക്തം മരവിച്ചുപോകുന്ന കാഴ്ചകളടങ്ങിയതിനാൽ, മനക്കരുത്തുള്ളവർ മാത്രം കാണുക
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Danish #Drama #History

The Girl with the Needle (2024)
പരിഭാഷ: ഷിഹാസ് പരുത്തിവിള
കട്ട്സ് : നിഷാദ് ജെ എന്‍
IFFK സ്ക്രീനിങ്ങിനിടെ ഈ ചിത്രം കണ്ടു ഒരാൾ ബോധംകെട്ട് വീണു
DOWNLOAD
ദ ഗേൾ വിത്ത് ദ നീഡിൽ (2024)
Please open Telegram to view this post
VIEW IN TELEGRAM
Media is too big
VIEW IN TELEGRAM
The Banshees of Inisherin / ദ ബാൻഷീസ് ഓഫ് ഇനിഷെറിൻ (2022)
എംസോൺ റിലീസ് – 3439
പരിഭാഷ : ♥️ ഫ്രെഡി ഫ്രാൻസിസ്, ഗിരി പി എസ്
ഒരു സൗഹൃദം അവസാനിക്കുമ്പോൾ ആരംഭിക്കുന്ന കഥ. 🦋
https://malayalamsubtitles.org/languages/english/the-banshees-of-inisherin-2022/

Face/Off (1997)
ഫേസ്/ഓഫ് (1997)
സസ്‌പെൻസും ആക്ഷനും കലർന്ന ഒരു അമേരിക്കൻ ത്രില്ലർ ചിത്രമാണ് ഫേസ്/ഓഫ്.
ഒരു ഫെഡറൽ എജന്റ് തന്റെ ശത്രുവായ ഒരു ഭീകരവാദിയുടെ മുഖം ശസ്ത്രക്രിയയിലൂടെ സ്വന്തമാക്കേണ്ടി വരുന്നു. ആ മുഖം മാറ്റിവെപ്പ് ഇരുവരുടെയും ജീവിതത്തെ തലകീഴ്മറിച്ചു.
തന്റെ ശത്രുവിന്റെ രൂപത്തിൽ പ്രശ്ങ്ങളെ നേരിടേണ്ടി വരുന്ന ഏജന്റ് തന്റെ യഥാർത്ഥ സ്വത്വം തിരിച്ചുപിടിക്കാനും, കുടുംബത്തെ രക്ഷിക്കാനുമുള്ള പോരാട്ടമാണ് സിനിമയുടെ ബാക്കി ഭാഗം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Crime #English #Science_Fiction
Please open Telegram to view this post
VIEW IN TELEGRAM
Msone Official
Photo
#Msone Release - 3444
Saripodhaa Sanivaaram / സരിപോദാ ശനിവാരം (2024)
എംസോൺ റിലീസ് – 3444
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ | തെലുഗു
------------------------------
സംവിധാനം | VivekAthreya
------------------------------
പരിഭാഷ | സാമിർ
------------------------------
ജോണർ | ആക്ഷൻ, ത്രില്ലർ
Action, Telugu, Thriller
IMDB: 🌟 7.0/10
സുര്യ (നാനി) ഒരു എൽഐസി ഏജന്റാണ്. സൂര്യക്ക് ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്ത ഒരു പ്രശ്നമുണ്ട്. “ശനിയാഴ്ച മാത്രമേ ദേഷ്യം കാണിക്കൂ” എന്ന അമ്മക്ക് നൽകിയ വാഗ്ദാനത്തോടെ ജീവിതത്തെ സമാധാനത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയാണ് സുര്യ.
ക്രൂരനായ പൊലീസ് ഓഫീസറായ ദയ (എസ്.ജെ. സൂര്യ) സോകുലപാലം എന്ന ഗ്രാമത്തിൽ ഭീകരത നിറച്ചപ്പോൾ അവർക്ക് വേണ്ടി നീതി തേടാൻ സൂര്യ നിർബന്ധിതനാകുന്നു. അവന്റെ ഈ യാത്രയിൽ കോൺസ്റ്റബിൾ ചാരുലതയും (പ്രിയങ്ക മോഹൻ) കൂടെയുണ്ട്. ഭയത്തിന്റെ അടിമകളായി ജീവിക്കുന്ന ഒരു ഗ്രാമത്തിൽ, തന്റെ ശനിയാഴ്ചയാൽ മാറ്റം കൊണ്ടുവരാനുള്ള സുര്യയുടെ ശ്രമമാണ് “സരിപോദാ സനിവാരം”.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Telugu #Thriller

Nosferatu (2024)
നോസ്ഫെരാറ്റു (2024)
2024 -ൽ റോബർട്ട് എഗ്ഗേർസിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങയ ഹൊറർ ചലച്ചിത്രമാണ് "നോസ്ഫെരാറ്റു". 1897- ൽ രചിക്കപ്പെട്ട ബ്രാം സ്റ്റോക്കറിൻ്റെ ഡ്രാക്കുള എന്ന നോവലിൻ്റെ ആദ്യ ചലച്ചിത്രാവിഷ്കാരമായിരുന്നു 1922-ൽ പുറത്തിറങ്ങിയ ജർമ്മൻ സിനിമയായ "നോസ്ഫെരാറ്റു". 1979-ൽ വിഖ്യാതനായ ജർമ്മൻ സംവിധായകനായ വേർണർ ഹെർസോഗ് ഈ ചിത്രം റീമേക്ക് ചെയ്യുകയുണ്ടായി. ഇത്തരത്തിൽ 1922-ൽ ഇറങ്ങിയ ചിത്രത്തിൻ്റെ രണ്ടാമത്തെ റീമേക്കാണ് ഈ ചിത്രം. ഏറെ നിരൂപക ശ്രദ്ധയും, പ്രേക്ഷക പിന്തുണയും നേടിയ ചിത്രത്തിന് 5 ഓസ്കാർ നോമിനേഷനുകൾ കിട്ടുകയുണ്ടായി.
വിസ്ബർഗ് എന്നൊരു ജർമ്മൻ പട്ടണത്തിലെ നിവാസികളാണ് തോമസ് ഹട്ടർ എന്ന അഭിഭാഷകനും, അദ്ദേഹത്തിൻ്റെ ഭാര്യ എലനും. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് അധിക നാൾ കഴിയും മുന്നേ തോമസിൻ്റെ മുതലാളി ഒരു സ്ഥല കച്ചവടവുമായി ബന്ധപ്പെട്ട് ഒരു പ്രഭുവിനെ കാണാൻ ദൂരേയ്ക്ക് അയക്കുന്നു. പ്രഭുവിൻ്റെ അടുത്ത് എത്തുന്ന തോമസും, വിസ്ബർഗിൽ നിൽക്കുന്ന എലനും വിചിത്രമായ പല സംഭവങ്ങൾക്കും സാക്ഷിയാകുന്നു. ഈ വിചിത്ര സംഭവങ്ങളും പ്രഭുവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
Categories : #English #Fantasy #Horror #Mystery
Please open Telegram to view this post
VIEW IN TELEGRAM
Msone Official
Photo
#Msone Release - 1791
Oceans: Our Blue Planet / ഓഷ്യൻസ്: ഔർ ബ്ലൂ പ്ലാനറ്റ് (2018)
എംസോൺ റിലീസ് – 1791
പോസ്റ്റർ :പ്രവീൺ അടൂർ
ഭാഷ | ഇംഗ്ലീഷ്
------------------------------
സംവിധാനം | Mark Brownlow, Rachel Butler
------------------------------
പരിഭാഷ | ഡോ. ആശ കൃഷ്ണകുമാർ
------------------------------
ജോണർ | ഡോക്യുമെന്ററി
Documentary, English
MDB: 🌟 7.5/10
2018ൽ മൈക്രോസോഫ്റ്റിന്റെ സഹകരണത്തിൽ BBC പുറത്തിറക്കിയ ഒരു സമുദ്ര പര്യവേക്ഷണ ഡോക്യമെന്ററിയാണ് “ഓഷ്യൻസ്: ഔർ ബ്ലൂ പ്ലാനറ്റ് “.
ചൊവ്വയുടെ ഉപരിതലത്തെക്കുറിച്ച് മനുഷ്യനുള്ള അറിവിന്റെ അത്രപോലും നമുക്ക് നമ്മുടെ സമുദ്രങ്ങളുടെ അടുത്തട്ടുകളെക്കുറിച്ചില്ല എന്നത് വസ്തുതയാണ്. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ സമുദ്രാടിത്തട്ടിലെ നിഗൂഢതകൾ തേടി ഇറങ്ങിയ പര്യവേക്ഷകർ അത്ഭുതകരമായ ജീവികളുടെ ആരും ഇതുവരെ പറഞ്ഞിട്ടില്ലാത്ത രഹസ്യങ്ങൾ നമ്മുടെ മുന്നിലെത്തിക്കുന്നു. പ്രശസ്ത നടി കേറ്റ് വിൻസ്ലെറ്റാണ് ഈ ഡോക്യമെന്ററി വിവരണം നടത്തിയിരിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Documentary #English